തായ്‌ലന്റ് മോഡൽ ദുരന്തo? മൂന്നാറില്‍ സുരക്ഷയില്ലാത്ത ടണല്‍ മുഖം ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കാതെ ഭരണകൂടം

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളും നാട്ടുകാരുമെല്ലാം ഇപ്പോഴ് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഈ തുരങ്കത്തിൽ പ്രവേശിക്കാനാവും

0

മൂന്നാർ :തായ്‌ലന്റ് ഗുഹയില്‍ അകപ്പെട്ട കുട്ടികളും കൊച്ചിനെയും ജീവതത്തിലേക്ക്മടക്കികൊണ്ടുവരുന്നവൻ ഒരു സർക്കാർ പാടുപെടുന്നത്
ആശ്ചര്യത്തോടെയാണ് ലോകം വീക്ഷിച്ചത് ദുരന്തത്തിന്റെ വാർത്തകൾ ലോകമെങ്ങു പരന്നപ്പോൾമുതൽ പ്രാര്‍ത്ഥനയോടെയാകുന്ന ലോക കഴിയുന്നത് . തായ്‌ലൻഡിൽ നിന്നും ഒട്ടു വിതുരമല്ല മൂന്നാർ എവിടെയും ഒരു ഗുഹാമുഖം കുട്ടികൾക്കും സഞ്ചാരികൾക്കും മുൻപിൽ മലർക്കേ തുറന്നിട്ടിരിക്കുകയാണ് നമ്മുടെ സർക്കാർ
മൂന്നാറില്‍ നിന്നും പോതമേടിലേയ്ക്ക് പോകുന്ന വഴിയിലും മൂന്നാര്‍ ഹെഡ് വര്‍കസ് ഡാമില്‍ നിന്നും അധികം ദൂരെയല്ലാതായി തുറന്നുകിടക്കുന്ന ഗുഹയാണ് അപകട കരമായ സാഹചര്യത്തിൽ നിലകൊള്ളുന്നത് കാവൽക്കാരോ ഗെയ്‌റ്റോ മുന്നറിയിപ്പ് ബോർഡുളോ ഇല്ലാതെ .

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളും നാട്ടുകാരുമെല്ലാം ഇപ്പോഴ് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും ഈ തുരങ്കത്തിൽ പ്രവേശിക്കാനാവും .മുന്ന് മാസങ്ങള്‍ക്കു മുമ്പ് എറണാകുളം സ്വദേശികളായ നാലു യുവാക്കള്‍ ഇതിനുള്ളില്‍ അകപ്പെട്ട കുടുങ്ങിയിരുന്നു. അകത്തേയ്ക്ക് കയറിയ സംഘം വഴിയറിയാതെ ഗുഹക്കുള്ളി ഉള്ളില്‍ പെട്ട് പോകുകയായിരുന്നു കുടുങ്ങുകയും ഏറെ സമയത്തിനു ശേഷം വഴിതെറ്റിയ ഇവരെ പുറത്തെത്തിക്കുകയായിരുന്നു 1982 വൈദ്യുതി മന്ത്രിയായിരുന്ന ബാലകൃഷ്ണ പിള്ളയുടെ കാലത്ത് മൂന്നാറില്‍ ഡാം പണിയുക എന്ന ഉദ്ദേശത്തോടെ നടത്തിയ പ്രാഥമിക പഠനങ്ങളുടെ ഭാഗമായി നിര്‍മ്മിച്ച ടണലാണിത്. പിന്നീട് പദ്ധതി ഉപേക്ഷിക്കപ്പെട്ടതോടെ ടണല്‍ അനാഥമാകുകയായിരുന്നു. വൈദ്യുതി വകുപ്പിന്‍രെ കീഴിലുള്ള സ്ഥലം അന്യാധീനപ്പെടുകയും സ്വകാര്യ വ്യക്തികള്‍ കൈയ്യടക്കുകയും ചെയ്തതോടെ ഈ ടണല്‍ അത്തരത്തില്‍ തന്നെ നിലനില്‍ക്കുകയും ചെയ്തു. ജലവൈദ്യുത പദ്ധതിയുടെ ആവശ്യത്തിലേക്ക് നിര്‍മ്മിച്ചതാണെങ്കിലും ഒരു ഗുഹ പോലെ തോന്നിപ്പിക്കുന്നതാണ് അതിന്റെ കവാടം. റോഡിനോടു ചേര്‍ന്നു അരികില്‍ തന്നെയുള്ള ഈ തുരങ്കം പാറ തുരന്നുള്ളതാണ്. കൗതുകം തോന്നി ഇതുവഴി കടന്നു സ്‌കൂള്‍ കുട്ടുകളും യാത്രക്കാരുമെല്ലാം ഇതിനുള്ളിലേയ്ക്ക് കയറിഇറങ്ങാറുണ്ട് കുരിരുട്ടും വെള്ളവുമെല്ലാമുള്ള ഈ തുരങ്കത്തിന്റെ കവാടം അടയ്ക്കുന്നതിനോ അതിനു മുമ്പില്‍ സുരക്ഷാ വേലി നിര്‍മ്മിക്കുന്നതിനോ അധികാരികള്‍ തയ്യാറാകാത്തതാണ് അപകടസാധ്യതവർധിപ്പിക്കുന്നത് . പള്ളിവാസല്‍ ജലവൈദ്യുത പദ്ധതയുടെ ഭാഗമായി പള്ളിവാസല്‍ മല തുരന്ന് നടത്തി വന്നിരുന്ന ടണല്‍ നിര്‍മ്മാണം കരാറുകാരന്‍ പിന്മാറിയതോടെ ദീര്‍ഘനാളുകളായിഅനാഥമായി ഈ ടണലും സുരക്ഷയില്ലാതെ അപകടകരമായ സാഹചര്യത്തിലുമാണ് . എം.എം.മണി വൈദ്യുതി മന്ത്രിയായതോടെ മുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ ഇവിടെയുള്ള ടണല്‍ മുഖത്ത് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇരു ഗുഹകളും മിക്കപ്പോഴും സാമുഖ്യവിരുദ്ധർ താവളമാക്കാറുണ്ട്

You might also like

-