ടെക്‌സസ് പോലീസ് ചീഫ് ക്രിസ് റീഡിന്റെ മൃതദേഹം കണ്ടെത്തി

2016 മുതല്‍ ഗാല്‍വസ്റ്റന്‍ കൊണ്ടി ലൊ എന്‍ഫോഴ്‌സ്‌മെന്റിലാണ് ആര്‍മിയില്‍ നിന്നും റിട്ടയര്‍ ചെയ്ത റീസ് അംഗമായിരുന്നതെന്ന് ടെക്‌സസ് സിറ്റി പോലീസ് ചീഫ് ജൊ സ്റ്റാന്‍ഡന്‍ പറഞ്ഞു.

0

ടെക്‌സസ്: ടെക്‌സസ് പോലീസ് ചീഫ് ക്രിസ് റീഡിന്റെ (50) മൃതദേഹം ജൂണ്‍ 9 ഞായറാഴ്ച രാവിലെ കടലില്‍ നിന്നും കണ്ടെടുത്തു.കടലില്‍ വീണ റീഡ് ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് ഇതോടെ അസ്തമിച്ചത്.

വെള്ളിയാഴ്ച ഭാര്യയും കൂട്ടുകാരനുമൊത്ത് ഗാല്‍വസ്റ്റണ്‍ ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടയില്‍ സമീപത്തുകൂടി കടന്ന് പോയ വലിയ ബോട്ടിന്റെ തിരമാലകള്‍ ഇവരുടെ ഫിഷിംഗ് ബോട്ടില്‍ അടിക്കുകയും, പോലീസ് ചീഫ് കടലില്‍ വീഴുകയുമായിരുന്നുവെന്ന് ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ കിമാ പോലീസ് അറിയിച്ചു. മറ്റു യാത്രക്കാര്‍ക്ക് അപകടം ഒന്നും സംഭവിച്ചിട്ടില്ല.

2016 മുതല്‍ ഗാല്‍വസ്റ്റന്‍ കൊണ്ടി ലൊ എന്‍ഫോഴ്‌സ്‌മെന്റിലാണ് ആര്‍മിയില്‍ നിന്നും റിട്ടയര്‍ ചെയ്ത റീസ് അംഗമായിരുന്നതെന്ന് ടെക്‌സസ് സിറ്റി പോലീസ് ചീഫ് ജൊ സ്റ്റാന്‍ഡന്‍ പറഞ്ഞു.

സംഭവം നടന്ന ഉടനെ കോസ്റ്റ് ഗാര്‍ഡിനെ വിവരം അറിയിച്ച് നിമിഷങ്ങള്‍ക്കകം അന്വേഷണം ആരംഭിച്ചുവെങ്കിലും റീഡിനെ കണ്ടെത്താനായില്ല. റീഡ് ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നും ചീഫ് പറഞ്ഞു. റസലര്‍ കൂടിയായിരുന്നു ക്രിസ് റീഡ്. ഭാര്യയും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്ന കുടുംബ നാഥനായിരുന്നു ക്രസ് റീഡ്. കരുത്തുറ്റ സഹപ്രവര്‍ത്തകനെയാണ് തങ്ങള്‍ക്ക് നഷ്ടപ്പെട്ടതെന്ന് ടെക്‌സസ് പോലീസ് ചീഫ് ജൊ പറഞ്ഞു.

You might also like

-