അ​തി​ർ‌​ത്തി​യി​ൽ നു​ഴ​ഞ്ഞു​ക‍​യ​റാ​ൻ ശ്ര​മി​ച്ച പാ​ക് തീ​വ്ര​വാ​ദി​യെ സൈ​ന്യം വ​ധി​ച്ചു

പാ​ക് തീ​വ്ര​വാ​ദി​യെ സൈ​ന്യം വ​ധി​ച്ചു

0

.
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​ർ അ​തി​ർ‌​ത്തി​യി​ൽ നു​ഴ​ഞ്ഞു​ക‍​യ​റാ​ൻ ശ്ര​മി​ച്ച പാ​ക് തീ​വ്ര​വാ​ദി​യെ സൈ​ന്യം വ​ധി​ച്ചു. കാ​ഷ്മീ​രി​ലെ കെ​ര​ൻ സെ​ക്ട​റി​ലാ​ണ് സം​ഭ​വം. ക​ര​സേ​ന​യും ബി​എ​സ്എ​ഫും സം​യു​ക്ത​മാ​യാ​ണ് നു​ഴ​ഞ്ഞു​ക​യ​റ്റ ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഒ​രു സം​ഘം തീ​വ്ര​വാ​ദി​ക​ൾ പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ൽ​നി​ന്ന് കെ​ര​ൻ സെ​ക്ട​റി​ലൂ​ടെ​യാ​ണ് നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. കീ​ഴ​ട​ങ്ങാ​ൻ സൈ​ന്യം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഇ​വ​ർ വെ​ടി​യു​തി​ർ​ത്തു. ഇ​തോ​ടെ സൈ​ന്യ​വും തി​രി​ച്ച​ടി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു തീ​വ്ര​വാ​ദി കൊ​ല്ല​പ്പെ​ട്ടു. ഇ​യാ​ളി​ൽ​നി​ന്നും എ​കെ47 തോ​ക്കും മാ​ഗ​സി​നു​ക​ളും ക​ണ്ടെ​ടു​ത്തു.

You might also like

-