പാകിസ്താനിൽ ആഡംബര ഹോട്ടലിന് നേരെ ഭീകരാക്രമണം നാല് പേര്‍ കൊല്ലപ്പെട്ടു
പാകിസ്താനിലെ ചൈനീസ് അംബാസഡറെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്ന് റിപ്പോര്‍ട്ടുകളുണ്ട്
ഇസ്ലാമാബാദ്:പാകിസ്താനിൽ ആഡംബര ഹോട്ടലിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് പേര്‍ കൊല്ലപ്പെട്ടു. ബലൂചിസ്താന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ സെറീന ഹോട്ടലിലാണ് കാർ ബോംബ് സ്‌ഫോടനമുണ്ടായത്. ഇന്നലെ രാത്രിയോടെയായിരുന്നു ഭീകരാക്രമണം. ആക്രമണത്തിൽ പന്ത്രണ്ട് പേർക്ക് പരുക്കേറ്റു. കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടും.
സ്ഫോടനം നടന്നതിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരും ഫയര്‍ എഞ്ചിനുകളും സ്ഥലത്തെത്തി. സംഭവ സ്ഥലത്തേക്ക് ആരെയും പ്രവേശിപ്പിച്ചില്ല. പാകിസ്താനിലെ ചൈനീസ് അംബാസഡറെ ലക്ഷ്യമിട്ടായിരുന്നു സ്ഫോടനമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്‌ഫോടനം നടക്കുന്ന സമയം ചൈനീസ് സ്ഥാനപതിയും സംഘവും ഒരു യോഗത്തിനായി പോയിരുന്നതായി പാകിസ്താൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു. പാകിസ്താൻ താലിബാൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് യെച്ചൂരികൊവിഡ് ബാധിച്ച് മരിച്ചു.