ജമ്മുവിൽ തീവ്രവാദി ആക്രമണത്തിൽ മൂന്നു പോലീസുകാർക്ക് പരിക്ക്.
ശ്രീനഗർ: ജമ്മുകാഷ്മീരിൽ തീവ്രവാദികളുടെ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പോലീസുകാർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രിയിൽ ജമ്മുവിലെ ബസ് സ്റ്റാൻഡിലും ശ്രീനഗറിലെ സിആർപിഎഫ് ക്യാമ്പിലുമാണ് ആക്രമണം ഉണ്ടായത്. ബസ് സ്റ്റാൻഡിൽ പോലീസ് വാഹനത്തിനു നേർക്ക് തീവ്രവാദകൾ ഗ്രനേഡ് എറിയുകയായിരുന്നു.സംഭവത്തിൽ മൂന്നു പോലീസുകാർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് വാഹനത്തിനു നേർക്കാണ് തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞതെങ്കിലും സമീപത്തുള്ള വാഹനത്തിലാണ് പതിച്ചത്.
നവകദാലിൽ ബ്രാരി പോരയിലെ സിആർപിഎഫ് ക്യാമ്പിനു നേർക്കാണ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം