പാമ്പ് കടിയേറ്റ് ഐസിയുവില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി; പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

പാമ്പ് കടിയേറ്റ് കഴിഞ്ഞ അഞ്ച് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ ഉടനെ ആശുപത്രി ജീവനക്കാര്‍ പെണ്‍കുട്ടിക്ക് മയങ്ങാനുള്ള ഇഞ്ചെക്ഷന്‍ നല്‍കി. ഇതിനു ശേഷം കൈയ്യും കാലും കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

0

ലക്‌നൗ /ബറേലിയ:ഉത്തര്‍പ്രദേശില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. ബറേലിയയിലെ സ്വകാര്യ ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അഞ്ച് ആശുപത്രി ജീവനക്കരാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. മറ്റ് നാല് പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.പ്രതികളില്‍ ഒരാള്‍ കംപൗണ്ടറും നാലുപേര്‍ ക്ലീനിങ് ജീവനക്കാരുമാണ്.

പാമ്പ് കടിയേറ്റ് കഴിഞ്ഞ അഞ്ച് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു പെണ്‍കുട്ടി. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ ഉടനെ ആശുപത്രി ജീവനക്കാര്‍ പെണ്‍കുട്ടിക്ക് മയങ്ങാനുള്ള ഇഞ്ചെക്ഷന്‍ നല്‍കി. ഇതിനു ശേഷം കൈയ്യും കാലും കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ജനറല്‍ വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് പീഡന വിവരം പെണ്‍കുട്ടി ബന്ധുക്കളെ അറിയിച്ചത്. ഇതിനു ശേഷം ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. രാത്രിയില്‍ ആശുപത്രി യൂണിഫോം ധരിച്ച ഒരാളും മറ്റ് നാല് പേരും ഐസിയുവിലേക്ക് കടന്നുവന്ന് ഇഞ്ചെക്ഷന്‍ നല്‍കി കെട്ടിയിട്ടശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. ഐസിയുവിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

You might also like

-