ടിബറ്റില്‍ അതി ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 6.2

ഇന്ന് പുലര്‍ച്ചെ 1.37 ഓട് കൂടിയാണ് ഭൂചലനം ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വലിയ പ്രകമ്പനത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.

0

ലാസ : ടിബറ്റില്‍ അതി ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 6.2 തീവ്രത രേഖപ്പെടുത്തി. ടിബറ്റിലെ സിസാങ് പ്രദേശത്ത് പുലര്‍ച്ചെയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ന് പുലര്‍ച്ചെ 1.37 ഓട് കൂടിയാണ് ഭൂചലനം ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വലിയ പ്രകമ്പനത്തോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്നും 380 മൈല്‍ വടക്ക് മാറി 6 മൈല്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ
പ്രഭവ കേന്ദ്രമെന്ന് ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

You might also like

-