പൗരത്വം തെളിയിക്കാനുള്ള രേഖകൾ  റിട്ടയേർഡ് അധ്യാപകൻ ജീവനൊടുക്കി

തൻ്റെയും പിതാവിൻ്റെയും പൗരത്വം തെളിയിക്കാനുള്ള രേഖകൾ നഷ്ടമായെന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും ആത്മഹത്യാ കുറിപ്പിൽ സൂചിപ്പിക്കുന്നു

0

കോഴിക്കോട് :പൗരത്വ നിയമഭേദഗതിയെപ്പറ്റിയുള്ള ആശങ്കയെത്തുടർന്ന് കോഴിക്കോട് സ്വദേശിയായ റിട്ടയേർഡ് അധ്യാപകൻ ജീവനൊടുക്കി. കോഴിക്കോട് നരിക്കുനി സ്വദേശിയായ മുഹമ്മദലി(65)യാണ് ആത്മഹത്യ ചെയ്തത്. പൗരത്വ നിയമഭേദഗതിയെച്ചൊല്ലി ജീവനൊടുക്കുകയാണെന്ന് ആത്മഹത്യാ കുറിപ്പിൽ കണ്ടെത്തിയിട്ടുണ്ട്.

തൻ്റെയും പിതാവിൻ്റെയും പൗരത്വം തെളിയിക്കാനുള്ള രേഖകൾ നഷ്ടമായെന്നും അതിനാൽ ആത്മഹത്യ ചെയ്യുകയാണെന്നും ആത്മഹത്യാ കുറിപ്പിൽ സൂചിപ്പിക്കുന്നു. രേഖകൾ നഷ്ടമായതിൻ്റെ പശ്ചാത്തലത്തിൽ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് ആശങ്കകൾ ഉണ്ടായിരുന്നെന്ന് ബന്ധുക്കളും സാക്ഷ്യപ്പെടുത്തുന്നു.

രേഖകള്‍ നഷ്ടമായതിനാല്‍ രാജ്യത്ത് ജീവിക്കാനാവില്ലെന്നതിനാലാണ് മുഹമ്മദലി ആത്മഹത്യ ചെയ്തതെന്നുള്ള പ്രചാരണമാണ് നടക്കുന്നത്. എസ്.എസ്.എൽ.സി. ബുക്കും പാസ്‌പോര്‍ട്ടും നഷ്ടപ്പെട്ടതിനാല്‍ മുഹമ്മദലി കഴിഞ്ഞ കുറച്ചു ദിവസമായി ദു:ഖിതനായിരുന്നെന്ന് സഹോദരന്‍ ബാപ്പു പറഞ്ഞു. എന്നാല്‍ മരണകാരണം രേഖകള്‍ നഷ്ടമായതിനാലാണോയെന്നറിയില്ലെന്നും സഹോദരന്‍ പറഞ്ഞു.

ചില രേഖകള്‍ നഷ്ടപ്പെട്ടെന്നും ഇനിയെങ്ങനെ ജീവിക്കുമെന്നറിയില്ലെന്നുമുള്ള ആശങ്ക മുഹമ്മദലി പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാരും പറയുന്നുണ്ട്. പാറന്നൂര്‍ എ.എം.എല്‍.പി. സ്‌കൂളിലെ പ്രധാനാധ്യാപകനായിരിക്കെയാണ് മുഹമ്മദലി വിരമിച്ച

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് സംസ്ഥാനത്തെ ഞെട്ടിച്ച് ആത്മഹത്യ സംഭവിച്ചത്. പൗരത്വ രജിസ്റ്റർ പൗരത്വ ഭേദഗതിയുടെ മുന്നോടിയാണെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെ എൻപിആർ നടപ്പാക്കില്ലെന്ന് സംസ്ഥാന സർക്കാർ അരിയിച്ചിരുന്നു. ഇതിനു പിന്നാലെ പൗരത്വ നിയമഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിരുന്നു.

You might also like

-