അനധികൃത സ്വത്ത് സമ്പാദനം ഡി.ജി.പി ജേക്കബ് തോമസിനെതിരെ അന്വേഷണം

സ്വകാര്യ വ്യക്തി നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടത്

0

തിരുവനന്തപുരം :അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഡി.ജി.പി ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചുതുറമുഖ വകുപ്പ് മേടവി ആയിരിക്കെ കണക്കിൽ പെടാത്ത സ്വത്തു സമ്പാദിച്ചു എന്നായിരുന്നു കേസ് .. സ്വകാര്യ വ്യക്തി നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടത്. ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.മൂന്നാമത്തെ തവണയാണ് ജേക്കബ് തോമസിനെതിരെ അന്വേഷണം വരുന്നത്. നേരത്തെ തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ അന്വേഷണമുണ്ടായിരുന്നു. പിന്നാലെ സ്രാവുകള്‍ക്കൊപ്പം നീന്തുന്നുവെന്ന പുസ്തകത്തിലൂടെ ഔദ്യോഗിക രഹസ്യം പുറത്തുവിട്ടെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്. പിന്നാലെയാണ് മൂന്നാമതൊരു അന്വേഷണം

You might also like

-