അതിര്‍ത്തി ചെക്‌പോസ്റ്റില്‍ ഒന്നേകാല്‍കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍
മലപ്പുറം മറ്റത്തൂര്‍ താഴാട്ടുചിറ വീട്ടില്‍ മുഹമദ് ഇലീയാസ്(20), പറപ്പൂര്‍ സ്വദേശി വെള്ളക്കാട്ട് വീട്ടില്‍ സല്‍മാന്‍ ഫാരിസ്(20), താഴേട്ട്ചിറ വീട്ടില്‍ സാഹിദ് മോന്‍(20) എന്നിവരാണ് മറയൂര്‍ എക്‌സൈസ് അധികൃതരുടെ പിടിയിലായത്
മറയൂര്‍ . ചിന്നാര്‍അന്തർ സംസ്ഥാന അതിര്‍ത്തി ചെക്‌പോസ്റ്റില്‍ ഒന്നേകാല്‍ക്കിലോ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. മലപ്പുറം മറ്റത്തൂര്‍ താഴാട്ടുചിറ വീട്ടില്‍ മുഹമദ് ഇലീയാസ്(20), പറപ്പൂര്‍ സ്വദേശി വെള്ളക്കാട്ട് വീട്ടില്‍ സല്‍മാന്‍ ഫാരിസ്(20), താഴേട്ട്ചിറ വീട്ടില്‍ സാഹിദ് മോന്‍(20) എന്നിവരാണ് മറയൂര്‍ എക്‌സൈസ് അധികൃതരുടെ പിടിയിലായത്. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിവരവെയാണ് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടുകൂടി ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും 1.150 ഗ്രാം ഉണക്ക കഞ്ചാവ് കണ്ടെത്തിയത്. തമിഴ്‌നാട് ഒട്ടംച്ചത്തിരത്തുനിന്നാണ് വാങ്ങിയതെന്നും മലപ്പുറത്തെത്തിച്ച് വില്‍പന നടത്തുകയാണ് ഉദ്ദേശമെന്നും പ്രതികള്‍ മൊഴി നല്‍കി. മലപുറത്തെത്തിച്ച് സ്‌കൂള്‍, കോളേജ് കേന്ദ്രീച്ച് ചെറുപൊതികളിലാക്കി 500 രൂപ നിരക്കില്‍ വില്‍പന നടത്തുന്നതാണ് പതിവെന്ന് അന്വേഷണത്തിലൂടെ കണ്ടെത്താന്‍ സാധിച്ചതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാര്‍ പറഞ്ഞു. പ്രതികള്‍ ഉപയോഗിച്ച വാഹനം കസ്റ്റഡിയിലെടുത്തു.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുദീപ് കുമാറിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെആര്‍ ബിജു, കെആര്‍ സത്യന്‍, സിഇഒമാരായ വിആര്‍ സുദീര്‍, എംവി ഡെന്നി, റ്റിആര്‍ അനീഷ്, പിറ്റി വിഷ്ണു, ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്. പ്രതികളെ ഇന്ന് ദേവികുളം കോടതിയില്‍ ഹാജരാക്കും.