കള്ളപ്പണവേട്ട .. തമിഴ്‌നാട്ടിൽ ആദായനികുതിവകുപ്പ് റെയ്‌ഡ്‌ : 160 കോടി രൂപ പിടിച്ചെടുത്തു

0

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ റോഡ് നിർമാണ കമ്പനിയായ എസ് .പി .കെ & കമ്പനി യുടെ ഓഫീസുകളിൽ റൈഡ് . ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയിൽ 160 കോടി രൂപയും 100 കിലോ സ്വർണവും പിടിച്ചെടുത്തു. തമിഴ്‌നാട്ടിലെ വിവിധ ദേശീയപാതകളുടെ കരാർ വര്ഷങ്ങളായി ഏറ്റെടുത്ത് നടത്തുന്ന കമ്പനിയാണിത്.
കമ്പനി ഡയറക്‌ടർ നാഗരാജൻ സൈയ്യദുരയുടെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും ഇന്നലെ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച പണവും സ്വർണവും കണ്ടെത്തിയത്.ഇവരിൽ നിന്നും കൂടുതൽ സ്വത്തുക്കൾ കണ്ടെത്താൻ സാധിക്കും എന്നാണ് ആദായനികുതിവകുപ്പ് അറിയിച്ചത്.
രാജ്യത്ത് ഇതുവരെ നടന്ന അനധികൃത സ്വത്തുവേട്ടയിൽ ഏറ്റവും വലുതായി ഇതിനെ കണക്കാക്കാമെന്ന് ആദായ നികുതി വകുപ്പ് വിശേഷിപ്പിച്ചു. 2016 ൽ നോട്ട് നിരോധനത്തിന് ശേഷം 110 കോടിയോളം രൂപ തമിഴ്‌നാട്ടിലെ പ്രമുഖ ഖനന സ്ഥാപനത്തിൽ നിന്നും പിടിച്ചെടുത്തിരുന്നു.
എസ് .പി .കെ & കമ്പനി നടത്തിയ നികുതി വെട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടതോടെയാണ് ആദായ നികുതി വകുപ്പിന്റെ മിന്നൽ പരിശോധന നടന്നത് .കമ്പനിയുടെ നികുതിവെട്ടിപ്പിനായി ഉന്നതതല രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.
കമ്പനിയുടെ ചെന്നൈ,അറുപ്പ്‌കോട്ടൈ ,കാട്പ്പാടി തുടങ്ങിയ 22 ഓഫിസുകളിൽ പരിശോധന നടത്തിയിരുന്നു .കാറുകളിൽ ട്രാവൽ ബാഗുകളിലാക്കി ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്.പിടിച്ചെടുത്ത സ്വർണത്തിൽ സ്വർണ ബിസ്‌കറ്റുകളും ആഭരണങ്ങളും ഉൾപ്പെടുന്നു

You might also like

-