ബധിരയായ 11 കാരിയെ ഏഴ് മാസം പീഡിപ്പിച്ചു: പ്രതികളെ കോടതിയില്‍ വെച്ച് തല്ലിച്ചതച്ച് അഭിഭാഷകര്‍

0

ചെന്നൈ :ബധിരയായ 11 കാരിയെ ഏഴ് മാസത്തോളം പീഡിപ്പിച്ച പ്രതികളെ കോടതിയില്‍ വെച്ച് അഭിഭാഷകര്‍ തല്ലിച്ചതച്ചു. 22 ഓളം പേര്‍ ചേര്‍ന്ന് ഏഴു മാസത്തോളമാണ് കേള്‍വി കുറവുള്ള പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. ചെന്നൈ അയനാപുരത്താണ് രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. കേസില്‍ പിടിയിലായ 18 പ്രതികളെ കോടതയില്‍ ഹാജരാക്കിയപ്പോഴാണ് അഭിഭാഷകര്‍ ഇവരെ വളഞ്ഞിട്ട് ആക്രമിച്ചത്

മയക്കുമരുന്ന് കുത്തിവെച്ചും മറ്റുമാണ് പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികള്‍ ഏഴുമാസത്തോളം കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഡല്‍ഹിയില്‍ പഠിക്കുകയായിരുന്നു കുട്ടിയുടെ മൂത്ത സഹോദരി നാട്ടിലെത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം വീട്ടുകാരും മറ്റും അറിയുന്നത്. പിന്നീട് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.പീഡനത്തിനിരയായ കുട്ടിയും കുടുംബവും താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരും വെള്ളം വിതരണം ചെയ്യുന്നവരും ലിഫ്റ്റ് ഓപ്പറേറ്ററും പീഡിച്ചവരില്‍ പെടുന്നു. അറസ്റ്റിലായ പ്രതികള്‍ക്കെതിരേ പോക്‌സോ ചുമത്തി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്

You might also like

-