ബീഫ് നിരോധനത്തിനെതിരെ പ്രതികരിച്ച  സ്വാമി അഗ്‌നിവേശിനെ സംഘപരിവാര്‍ സംഘടനകള്‍ വളഞ്ഞിട്ട് ആക്രമിച്ചു; വസ്ത്രങ്ങള്‍ വലിച്ചുകീറി

0

ഡൽഹി :ബീഫ് നിരോധനത്തിന് എതിരെ പ്രസ്താവന നടത്തിയ ആര്യസമാജ പ്രവര്‍ത്തകനായ സ്വാമി അഗ്‌നിവേശിന് നേരേ ബി.ജെ.പി. പ്രവര്‍ത്തകരുടെ ആക്രമണം. ജാര്‍ഖണ്ഡിലെ പാകൂറില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്. തടഞ്ഞു വച്ച് മര്‍ദ്ദിച്ച സംഘം അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു.ബീഫ് ഭക്ഷണമായി ഉപയോഗിക്കുന്നതിനാല്‍ അതു നിരോധിക്കരുതെന്ന് അദ്ദേഹം അടുത്തിടെ നടത്തിയ പരാമര്‍ശമാണ് ബി.ജെ.പി. പ്രവര്‍ത്തകരുടെ ആക്രമണത്തിന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കൊപ്പം ചേര്‍ന്ന് ആദിവാസികളെ സ്വാധീനിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദിച്ചതെന്നും ചില ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പാകൂറിലെ സ്വകാര്യഹോട്ടലില്‍ സംഘടിപ്പിച്ച പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ കരിങ്കൊടിയുമായെത്തിയ ബി.ജെ.പി. പ്രവര്‍ത്തകര്‍ സ്വാമി അഗ്‌നിവേശിനെ ആക്രമിക്കുകയായിരുന്നു. ജാര്‍ഖണ്ഡിലെ ലിഠിപദായില്‍ നടക്കുന്ന പരിപാടിയില്‍ സംബന്ധിക്കാനെത്തിയതായിരുന്നു അഗ്‌നിവേശ്. പ്രദേശത്ത് സന്ദര്‍ശനം നടത്താന്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകര്‍ അഗ്‌നിവേശ് താമസിക്കുന്ന ഹോട്ടലിനു പുറത്ത് രാവിലെ മുതല്‍ക്കു തന്നെ തമ്പടിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രതിഷേധക്കാരെ തടയാന്‍ പൊലീസും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.ഇതിനിടെയാണ്

You might also like

-