വാണിജയറാമിൻ്റെ മരണത്തിൽ ദൂരൂഹതയുണ്ടെന്നു തമിഴ്നാട് പോലീസ് ..മൃതദേഹത്തിൽ മുറിവ്.. അസ്വാഭാവിക മരണത്തിന് കേസെടുത്തു

"പോലീസ് അന്വേഷണം നടത്തി വരികയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ...വീട്ടു വേലക്കാരി മലർക്കൊടി രാവിലെ 11 മണിയോടെ വീട്ടിലെത്തി, ആവർത്തിച്ച് ബെല്ലടിച്ചിട്ടും അകത്ത് നിന്ന് പ്രതികരണമുണ്ടായില്ല ഇതേ തുടർന്നാണ് പോലീസ് എത്തിയത്"- .ചെന്നൈ ഡിസിപി ശേഖർ ശേഖർ ദേശ്മുഖ് പറഞ്ഞു.

0

ചെന്നൈ|  വാണി ജയറാമിൻ്റെ മരണത്തിൽ ദൂരൂഹതയുണ്ടെന്നു തമിഴ്നാട് പോലീസ് .വാണി മുറിയിൽ കുഴഞ്ഞു വീണു മരിച്ചതാവാം എന്നാണ് നിലവിൽ പൊലീസിൻ്റെ നിഗമനം. മൃതദേഹത്തിൻ്റെ നെറ്റിയിൽ മുറിവുണ്ടെന്നും എന്നാൽ ഇത് വീഴ്ചയിൽ മുറിയിലെ ടീപ്പോയിയിൽ തലയിടിച്ചപ്പോൾ സംഭവിച്ചതാവാമെന്നും ശേഖര്‍ ദേശ്മുഖ് മാധ്യമങ്ങളോട് പറഞ്ഞു. മരണം സംഭവിച്ച്ത് പുറത്തറിയാൻ വൈകിയെന്ന് സൂചന. സംഭവത്തിൽ ദുരൂഹ മരണത്തിന് തമിഴ്‌നാട് പോലീസ് കേസെടുത്തു.

“പോലീസ് അന്വേഷണം നടത്തി വരികയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ…വീട്ടു വേലക്കാരി മലർക്കൊടി രാവിലെ 11 മണിയോടെ വീട്ടിലെത്തി, ആവർത്തിച്ച് ബെല്ലടിച്ചിട്ടും അകത്ത് നിന്ന് പ്രതികരണമുണ്ടായില്ല ഇതേ തുടർന്നാണ് പോലീസ് എത്തിയത്”- ചെന്നൈ ഡിസിപി ശേഖർ ശേഖർ ദേശ്മുഖ് പറഞ്ഞു.

ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിൽ ഉള്ള വസതിയിലാണ് വാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 2018-ൽ ഭര്‍ത്താവ് ജയറാം അന്തരിച്ച ശേഷം വാണി ഒറ്റയ്ക്കായിരുന്നു ഈ വീട്ടിൽ താമസം. ഇന്ന് രാവിലെ 11 മണിയോടെ സഹായിയായ സ്ത്രീ വീട്ടിലെത്തിയെങ്കിലും വാണി വാതിൽ തുറന്നില്ല. ഇതോടെ ഇവര്‍ ബന്ധുക്കളേയും പൊലീസിനേയും വിവരം അറിയിച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി വാതിൽ പൊളിച്ച് അകത്ത് പ്രവേശിക്കുകയായിരുന്നു. കിടപ്പുമുറിയിൽ മരണപ്പെട്ട നിലയിലാണ് വാണിയെ കണ്ടെത്തിയത്.പൊലീസ് എത്തി വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കടന്നപ്പോള്‍ വാണി ജയറാമിനെ നിലത്തുവീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. നെറ്റിയിൽ മുറിവുണ്ടായിരുന്നു.ചെന്നൈ ഡെപ്യൂട്ടി കമ്മിഷണർ ശേഖർ ദേശ്മുഖ് വാണി ജയറാമിന്റെ വീട്ടിൽ നേരിട്ടെത്തി പരിശോധന നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനായി വാണി ജയറാമിൻ്റെ മൃതദേഹം ഓമന്തുരാർ സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

You might also like

-