സ്വപ്നാ സുരേഷിനെ സംസ്ഥാന സര്‍ക്കാര്‍ കരുതിക്കൂട്ടി ഉപദ്രവിക്കുകയാണെന്ന് ഹൈക്കോടതി
സമൂഹ മാധ്യമത്തിലൂടെ മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളെയും സി പി എം സംസ്ഥാന സെക്രട്ടറിയേയും അപകീർത്തിപ്പെടുത്തുന്നു എന്ന് കാണിച്ച് സ്വപ്ന സുരേഷിനെതിരെ തളിപറമ്പ് സിപിഎം ഏരിയാ സെക്രട്ടറി മോഹൻ രാജ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.
കൊച്ചി| സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ സംസ്ഥാന സര്‍ക്കാര്‍ കരുതിക്കൂട്ടി വ്യക്തിപരമായി ഉപദ്രവിക്കുകയാണെന്ന് ഹൈക്കോടതി. ജസ്റ്റീസ് ബെച്ചു കുര്യനാണ് ഇക്കാര്യം പരാമർശിച്ചത്. സമൂഹ മാധ്യമത്തിലൂടെ മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളെയും സി പി എം സംസ്ഥാന സെക്രട്ടറിയേയും അപകീർത്തിപ്പെടുത്തുന്നു എന്ന് കാണിച്ച് സ്വപ്ന സുരേഷിനെതിരെ തളിപറമ്പ് സിപിഎം ഏരിയാ സെക്രട്ടറി മോഹൻ രാജ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു.
ഈ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സ്വപ്ന ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിച്ചപ്പോഴാണ് സർക്കാർ ദുഷ് ചിന്തയോടെ സ്വപ്നയെ വ്യക്തിപരമായി ഉപദ്രവിക്കുകയണെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. കൂടാതെ, സ്വപ്നക്കെതിരായ തളിപറമ്പ് പോലീസിൻ്റെ എഫ് ഐ ആർ ഹൈക്കോടതി സ്റ്റേ ചെയ്തു