സ്വപനയിൽ നിന്നും പിടിച്ചെടുത്തത് ബിനാമി പണം

സ്വപ്നയുമായി അടുപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരുടേയും, രാഷ്ട്രീയ നേതാക്കളുടേയും സ്വത്ത് വിവരങ്ങളും ആദായ നികുതി വകുപ്പ് ശേഖരിക്കുകയാണ്. ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് കൂടുതൽ അന്വേഷണത്തിലേയ്ക്ക് കടക്കുകയാണ്

0

തിരുവനന്തപുരം :സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ ബിനാമികളെന്ന്ആദായനികുതി വകുപ്പ് പ്രതി സ്വപ്‌നാ സുരേഷിൽ നിന്നും പിടിച്ചെടുത്തത് ബിനാമി പണമാണെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക കണ്ടെത്തൽ.ബിനാമി പണമായത് കൊണ്ടാണ് ഇത് ലോക്കറിൽ സൂക്ഷിച്ചതെന്നാണ് നിഗമനം. സ്വപ്നയുമായി അടുപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരുടേയും, രാഷ്ട്രീയ നേതാക്കളുടേയും സ്വത്ത് വിവരങ്ങളും ആദായ നികുതി വകുപ്പ് ശേഖരിക്കുകയാണ്. ഇത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് കൂടുതൽ അന്വേഷണത്തിലേയ്ക്ക് കടക്കുകയാണ്.

സ്വർണക്കടത്ത് കേസിൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നു എൻഐഎ വ്യക്തമാക്കി. കേസിൽ 12 പ്രതികളുടെ റിമാൻഡ് നീട്ടാനായി എൻഐഎ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് നിർണായക പരാമർശങ്ങൾ. ഇതുവരെ എൻഐഎ കോൺസുലേറ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടില്ല. കേന്ദ്ര സർക്കാരിന്റെ അനുമതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ ആവശ്യമാണ് എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം കൈക്കൊണ്ടാൽഅന്വേഷണ സംഘം മൊഴിയെടുക്കും

You might also like

-