സ്വപ്നയുടെ ശബ്ദരേഖ; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

ശബ്ദം സ്വപ്നയുടേതാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്നും ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ വകുപ്പ് പിന്നീട് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പൊലീസ് തുടര്‍നടപടി എടുത്തിരുന്നില്ല

0

തിരുവനന്തപുരം :സ്വര്‍ണ്ണ കളളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റേതിന്നു കരുതുന്ന ശബ്ദരേഖ പ്രചരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി ഡി.ജി.പി ലോക് നാഥ് ബെഹ്റ ഉത്തരവിറക്കി.കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ സ്വപ്ന സുരേഷിന്‍റെ ശബ്ദ രേഖ പ്രചരിച്ചതില്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കത്ത് പരിഗണിച്ചാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടത്. ജയില്‍ മേധാവി ഋഷിരാജ് സിംഗിന് ഇ.ഡി നല്‍കിയ കത്ത് ഡി.ജി.പിക്ക് കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് അന്വേഷണം നടത്താന്‍ ഡി.ജി.പി ഉത്തരവിട്ടത്.
ക്രൈംബ്രാഞ്ചിലെ പ്രത്യേക സംഘത്തിനായിരിക്കും അന്വേഷണചുമതലയെന്ന് ഡി.ജി.പി അറിയിച്ചു. സംഭവത്തില്‍ നേരത്തെ അന്വേഷണം നടത്തിയ ജയില്‍ വകുപ്പ് അട്ടക്കുളങ്ങര ജയിലില്‍ വെച്ചുള്ളതല്ല ശബ്ദരേഖയെന്ന് കണ്ടെത്തിയിരുന്നു.

‌ശബ്ദം സ്വപ്നയുടേതാണോയെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്നും ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ വകുപ്പ് പിന്നീട് ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പൊലീസ് തുടര്‍നടപടി എടുത്തിരുന്നില്ല. സംഭവം ജയില്‍ വകുപ്പിന്‍റെ പരിധിയില്‍ വരുന്നതല്ലെന്നും കുറ്റകൃത്യമോ കേസോ ഇല്ലാത്തതിനാല്‍ അന്വേഷണം സാധ്യമല്ലെന്നുമുളള നിയമോപദേശം പരിഗണിച്ചായിരുന്നു ഇത്. അന്വേഷണം വേണമെന്ന് ഇ.ഡി തന്നെ കത്തിലൂടെ ആവശ്യപ്പെട്ടതോടെയാണ് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്.

You might also like

-