കൊഫേപോസ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലിലെത്തിച്ചു

മറ്റുകേസുകളിൽ ഇരുവർക്കും ജാമ്യം ലഭിച്ചുവെങ്കിലും കൊഫേപോസ ചുമത്തിയതിനാൽ ഇവരുടെ ജയിൽ മോചനം വൈകും .പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകർക്കാൻ ശ്രമിച്ചുവെന്ന കസ്റ്റംസിന്റെ വാദം ശരിവെച്ചാണ് കൊഫേപോസ ചുമത്തിയത്

0

തിരുവനന്തപുരം :സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തിരുവനന്തപുരത്തെ ജയിലിലെത്തിച്ചു. സ്വപ്നയെ അട്ടക്കുളങ്ങളര വനിതാ ജയിലിലും സന്ദീപ് നായരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലുമാണ് എത്തിച്ചത്. കൊഫേപോസ നിയമം ചുമത്തിയതിനെ തുടർന്നാണ് ജയില്‍ മാറ്റം.മറ്റുകേസുകളിൽ ഇരുവർക്കും ജാമ്യം ലഭിച്ചുവെങ്കിലും കൊഫേപോസ ചുമത്തിയതിനാൽ ഇവരുടെ ജയിൽ മോചനം വൈകും .പ്രതികൾ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ തകർക്കാൻ ശ്രമിച്ചുവെന്ന കസ്റ്റംസിന്റെ വാദം ശരിവെച്ചാണ് കൊഫേപോസ ചുമത്തിയത്

സ്വർണക്കടത്ത് കേസ് പ്രതികൾക്കെതിരെ കഴിഞ്ഞ ദിവസമാണ് കൊഫേപോസ ചുമത്തിയത്. കസ്റ്റംസിന്റെ അപേക്ഷ പ്രകാരമാണ് നടപടി. കൊഫേപോസ ചുമത്തിയതോടെ ഇവരെ ഒരു വർഷം വരെ വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വെയ്ക്കാൻ കഴിയും. പ്രതികൾക്ക് അതുവരെ ജാമ്യവും ലഭിക്കില്ല.