സൂറത്തില്‍ ഇതര സംസ്ഥാന സംസ്ഥാന തൊഴിലാളികളുടെ വന്‍ പ്രതിഷേധം.കല്ലേറും കണ്ണീര്‍ വാതകപ്രയോഗവും
ഡയമണ്ട്, തുണി മേഖലയില്‍ ജോലിചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങിയത്. മറ്റു സംസ്ഥാന തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പാസുകള്‍ അനുവദിക്കുന്നതിലെ കാലതാമസമാണ് പ്രതിഷേധത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു
സൂറത്ത് :ഗുജറാത്തിലെ വ്യാവസായിക നഗരമായ സൂറത്തില്‍ ഇതര സംസ്ഥാന സംസ്ഥാന തൊഴിലാളികളുടെ വന്‍ പ്രതിഷേധം. കഡോദര മേഖലയില്‍ പ്രതിഷേധത്തിനിടെ കല്ലേറും കണ്ണീര്‍ വാതകപ്രയോഗവുമുണ്ടായി. തൊഴിലാളികൾക്ക് സ്വന്തം ത്തിലേക്ക് നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു തൊഴിലാളികകൾ കുറ്റമായി മുദ്രാവാക്യം വിളികളുമായി തെരുവിൽ ഇറങ്ങിയത് അക്രമാസക്തരായ ജനക്കൂട്ടം പോലീസിനുനേരെ കല്ലെറിഞ്ഞു
സൂറത്ത് മാര്‍ക്കറ്റിന് സമീപത്തെ വരേലിയിലാണ് സംഭവം. ഡയമണ്ട്, തുണി മേഖലയില്‍ ജോലിചെയ്യുന്ന നൂറുകണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങിയത്. മറ്റു സംസ്ഥാന തൊഴിലാളികള്‍ക്ക് മടങ്ങാന്‍ പാസുകള്‍ അനുവദിക്കുന്നതിലെ കാലതാമസമാണ് പ്രതിഷേധത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു .തൊഴിലാളികളെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ പൊലീസിനു നേരെ കല്ലെറിയുകയായിരുന്നു. ഇത് നാലാം തവണയാണ് പൊലീസും ഇതരസംസ്ഥാന തൊഴിലാളികളും തമ്മിൽ സംഘര്ഷമുണ്ടാകുന്നത് മൂന്ന് ദിവസത്തിനിടെ 18 ട്രയിനുകളിലായി 21,000 പേരെ നാടുകളിലേക്ക് മടക്കി അയച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം ഇരുപത് ലക്ഷത്തോളം തൊഴിലാളികളാണ് നാടുകളിലേക്ക് മടങ്ങാനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ലോക്ഡൗണ്‍ ആരംഭിച്ച് 40 ദിവസമായി തങ്ങള്‍ കുടുങ്ങി കിടക്കുകയാണെന്നും നാട്ടിലേക്ക് എത്തിക്കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. പൊലീസും തൊഴിലാളികളും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നിരവധി വാഹനങ്ങള്‍ നശിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് ഗുജറാത്ത് ഉള്ളത്.ഇതര സംസ്ഥാനത്തൊഴിലാളികൾക്ക് ഭകഷണമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഭരണകൂടം പരാജയ പെട്ടെന്നും ആരോപണമുണ്ട് .