മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ നാളെ സുരേഷ് ഗോപി മന്ത്രിയാകും

ടിഡിപിയിലെ പെമ്മസാനി ചന്ദ്രശേഖർ, വെമിറെഡ്ഡി പ്രഭാകർ റെഡ്ഡി എന്നിവർ സഹമന്ത്രിമാരാകും. നാലാം മന്ത്രിയുണ്ടെങ്കിൽ ഡി പ്രസാദ റാവു, ടി കൃഷ്ണ പ്രസാദ് എന്നിവരിൽ ഒരാൾ മന്ത്രിയാകും. മുൻ ലോക്‌സഭാ സ്പീക്കറുടെ മകൻ ജിഎം ഹരിഷ് ബാലയോഗി ഡെപ്യൂട്ടി സ്പീക്കറാകും. ഞായറാഴ്ച വൈകിട്ടാണ് മൂന്നാം മോദി സർക്കാർ അധികാരമേൽക്കുക. മോദിക്കൊപ്പം 57 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും.

0

ഡൽഹി | മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഊർജിതമാക്കി എൻഡിഎ. മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോ നാളെ രാവിലെയോ തയാറാകുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ രാത്രി ജെ.പി.നദ്ദയുടെ വസതിയിൽ സഖ്യകക്ഷി നേതാക്കളുടെ യോ​ഗം വിളിച്ചിരുന്നു. ടിഡിപിയും ജെഡിയുവും നാല് മന്ത്രിസ്ഥാനങ്ങൾ വീതം വേണമെന്ന് ആവശ്യപ്പെട്ടു. സഖ്യ കക്ഷി നേതാക്കളുമായി ഇന്ന് ധാരണയുണ്ടാക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. സ്പീക്കർ സ്ഥാനത്തിന്റെ കാര്യത്തിൽ ചർച്ചകൾ തുടരാനാണ് ധാരണ.പുതിയ എന്‍ഡിഎ മന്ത്രിസഭയിലെ പദവി വീതം വയ്പ്പ് ചർച്ചകൾ അവസാന ഘട്ടത്തിൽ. ജെഡിയു, ടിഡിപി പാർട്ടികളുമായി ഇന്നത്തോടെ ധാരണയിൽ എത്താൻ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്. ബിജെപി മന്ത്രിമാർ ആരൊക്കെ എന്നതിൽ നാളെ വരെ അഭ്യൂഹങ്ങൾ തുടരും

ക്യാബിനറ്റ് മന്ത്രി, സഹമന്ത്രി സ്ഥാനങ്ങൾ അഞ്ചെണ്ണം വരെ വേണമെന്ന നിലപാടിലാണ് ടിഡിപിയും ജെഡിയുവും. നിതീഷ് കുമാറുമായും ചന്ദ്രബാബു നായിഡുവുമായും ഇന്നലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ചർച്ച നടത്തി. അതേസമയം ശിവസേന, ലോക് ജന ശക്തി പാർട്ടി, ആർഎല്‍ഡി, ജെഡിഎസ്, ഉൾപ്പെടെയുള്ള പാർട്ടികളുടെ കാര്യത്തിൽ ധാരണയായിട്ടുണ്ട്. എല്‍ജെപിക്കും ശിവസേനക്കും ക്യാബിനറ്റ് പദവി ഉറപ്പാണ്. ഘടക കക്ഷി മന്ത്രിമാർ നാളെ സത്യപ്രതിജ്ഞ ചെയ്താലും വകുപ്പുകൾ സംബന്ധിച്ച് സത്യപ്രതിജ്ഞയ്ക്ക് ശേഷം തിങ്കളാഴ്ച മാത്രമേ തീരുമാനം ഉണ്ടാകൂ എന്നാണ് വിവരം.അതേസമയം കേരളത്തിൽ നിന്നും സുരേഷ് ഗോപി മന്ത്രി പടത്തിൽ എത്തുമെന്ന് ഉറപ്പാണ് .
ടിഡിപിയിലെ പെമ്മസാനി ചന്ദ്രശേഖർ, വെമിറെഡ്ഡി പ്രഭാകർ റെഡ്ഡി എന്നിവർ സഹമന്ത്രിമാരാകും. നാലാം മന്ത്രിയുണ്ടെങ്കിൽ ഡി പ്രസാദ റാവു, ടി കൃഷ്ണ പ്രസാദ് എന്നിവരിൽ ഒരാൾ മന്ത്രിയാകും. മുൻ ലോക്‌സഭാ സ്പീക്കറുടെ മകൻ ജിഎം ഹരിഷ് ബാലയോഗി ഡെപ്യൂട്ടി സ്പീക്കറാകും. ഞായറാഴ്ച വൈകിട്ടാണ് മൂന്നാം മോദി സർക്കാർ അധികാരമേൽക്കുക. മോദിക്കൊപ്പം 57 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും.

You might also like

-