ബലാത്സംഗ കേസിൽ ബി ഡി ജെ എസ് ഇടുക്കിജില്ല പ്രസിഡണ്ട് പ്രതിഷ് പ്രഭയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് അതിജീവിത വീണ്ടും കോടതിയിൽ

അഡ്വ. പ്രതീഷ് പ്രഭ  തന്റെ ഓഫീസിൽ നിയമ സഹായത്തിനെത്തിയ യുവതിയെ പ്രലോഭിപ്പിച്ച് പലയിടത്തും വെച്ച് ബലാത്സംഗത്തിന് ഇരയാക്കി എന്നാരോപിച്ച് എറണാകുളം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് (Violence against Women and Children ) കോടതിയിൽ SC No 1289 /2022 ആം നമ്പറായി കേസ് വിചാരണയിൽ

0

കൊച്ചി | ബി ഡി ജെ എസ് ഇടുക്കിജില്ല പ്രസിഡണ്ട് അഡ്വ : പ്രതിഷ് പ്രഭ പ്രതിയായ ബലാത്സംഗ കേസിൽ ജാമ്യം റദ്ദുചെയ്യണമെന്ന്ആവശ്യപ്പെട്ടു അതിജീവിത വീണ്ടും കോടതിയെ സമീപിച്ചു . ഭാര്യയും കുട്ടിയുമുള്ള പ്രതിഷ് പ്രഭ ഈ വിവരം മറച്ചു വച്ച് ഭൂമി സംബന്ധമായ കേസുമായി തന്നെ സമീപിച്ച യുവതിയെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തകേസിലാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത് .ബലാത്സംഗ കേസിൽ ജാമ്യത്തിലിരിക്കെ ജാമ്യവ്യവസ്ഥകൾക്ക് വിരുദ്ധമായി കോഴിക്കോട് സ്വദേശി 86 വയസുള്ള തടിമില്ല് ഉടമയെ ചതിച്ചും വ്യാജപ്രമാണങ്ങൾ ചമച്ചു കോടികൾ വിലമതിക്കുന്ന തടിമില്ലു തട്ടിയെടുക്കാൻ ശ്രമിച്ചകേസിൽ പ്രതിചേർക്കപ്പെട്ടതോടെയാണ് അതിജീവിത , പ്രതി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി ചൂണ്ടിക്കാട്ടി ഹർജിയുമായി രംഗത്തെത്തിയത്. ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കേസിൽ രണ്ടാം  പ്രതിയാണ് പ്രതിഷ്പ്രഭ . Crl .MC 4552 /2024 കേസിൽ ഈ മാസം 12 ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാവാൻ കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

പ്രതിക്കെതിരെ ബാർ അസോസിയേഷനും രംഗത്ത്

അതേസമയം അടിമാലി ബാറിലെ സീനിയർ അഭിഭാഷകനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയെന്ന് കാണിച്ച് അഡ്വക്കേറ്റ് പ്രതീഷ് പ്രഭക്ക് അടിമാലി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് റെജി മാത്യു 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്അയച്ചു .
അടിമാലി ബാറിലെ ഏറ്റവും സീനിയർ അഭിഭാഷകൻ അഡ്വ.കെ റെയിഞ്ചിനെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ചതിനും മറ്റും എതിരെ 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ് അയച്ചത്. പ്രചരിപ്പിച്ച വാർത്തയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും അസത്യമാണെന്നു അറിഞ്ഞുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു വാർത്ത പ്രചരിപ്പിക്കുവാൻ അഡ്വ.പ്രതീഷ് പ്രഭ മുൻകൈയെടുത്തതെന്ന് നോട്ടീസിൽ പറയുന്നു

അഡ്വ. പ്രതീഷ് പ്രഭ  തന്റെ ഓഫീസിൽ നിയമ സഹായത്തിനെത്തിയ യുവതിയെ പ്രലോഭിപ്പിച്ച് പലയിടത്തും വെച്ച് ബലാത്സംഗത്തിന് ഇരയാക്കി എന്നാരോപിച്ച് എറണാകുളം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് (Violence against Women and Children ) കോടതിയിൽ SC No 1289 /2022 ആം നമ്പറായി കേസ് വിചാരണയിൽ ഇരുന്നു വരുന്നതാകുന്നു. ഈ കേസിൽ പ്രതീഷ് പ്രഭക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത് ഉപാധികളോടെയാണ്. 50000 /- രൂപയുടെ തത്തുല്യ തുകക്കുള്ള 2 ജാമ്യബോൻഡ് വെക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഒരു നിശ്ചിത കാലയളവിലേക്ക് രാവിലെ 10 മണിക്ക് ഹാജരാകണമെന്നും അതിജീവിതയുമായി ബന്ധപ്പെടുവാൻ ശ്രമിക്കരുതെന്നും തന്റെ പാസ്പോർട്ട് കോടതി മുൻപാകെ സമർപ്പിക്കുവാനും എല്ലാറ്റിനും പുറമെ ജാമ്യത്തിലിരിക്കുമ്പോൾ മറ്റു യാതൊരു കുറ്റകൃത്യങ്ങളിൽ ഏർപ്പെടെരുതെന്നും വ്യവസ്ഥയുണ്ടായിരുന്നു. ഇപ്രകാരമിരിക്കെ കോഴിക്കോടുള്ള രത്നാകരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള കോരപ്പുഴ ടിംബർ യാർഡ് എന്ന സ്ഥാപനം നടത്തിവന്നിരുന്ന വാസു എന്നയാളുമായി ഒത്തുചേർന്ന് പ്രതീഷ് പ്രഭ മേൽപ്പടിയാനെ ചതിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജ ഒപ്പു ചമച്ച് വ്യാജരേഖ നിർമിച്ചും ഗൂഢാലോചനയും വിശ്വാസവഞ്ചനയും ചെയ്തതിന് എലത്തൂർ പോലീസ് ക്രൈം നമ്പർ 327 /2024-
ആം നമ്പരായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും മറ്റും കാണിച്ചു വർത്തമാന പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്ത‍ പ്രചരിക്കുകയുണ്ടായി. ഈ വാര്‍ത്ത പ്രചരിക്കുവാൻ ഇടയായതിനു കാരണം അഡ്വക്കറ്റ് കെ റെയിഞ്ച്  ആണെന്ന് കരുതിയാണ് അദ്ദേഹത്തിനെതിരെ പ്രതിഷ്പ്രഭ വ്യാജവാർത്ത പ്രചരിപ്പിച്ചു എന്നാണ് വക്കിൽ നോട്ടീസിലുള്ളത്.
ബലാത്സംഗ കേസിലെ പ്രതിയായ ശ്രീ പ്രതീഷ് പ്രഭ ഈ കേസിലെ ജാമ്യ വ്യവസ്ഥ ലംഘിച്ച് ജാമ്യത്തിലിരിക്കെ തന്നെ ജീവപര്യന്തം തടവിന് തന്നെ ശിക്ഷിക്കപ്പെടാവുന്ന ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമക്കൽ, തുടങ്ങിയ കേസിൽ പ്രതിയായതിനെ തുടർന്ന് അതിജീവിത  കേരള ഹൈകോടതി മുൻപാകെ Criminal M C നമ്പർ 4552 /2024 ആം നമ്പറായി പ്രതീഷ് പ്രഭയുടെ ജാമ്യം റദ്ദാക്കണമെന്ന് ഹർജി ബോധിപ്പിച്ചതിനെത്തുടർന്ന് ജാമ്യം റദ്ദു ചെയ്യാതിരിക്കാൻ കാരണം കാണിച്ച് ബഹുമാനപ്പെട്ട ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുള്ളതാകുന്നു
അഭിഭാഷകവൃത്തിക്ക് യോജിക്കാത്ത പ്രവർത്തികൾ ചെയ്യുകയും മറ്റു ഇതരകാരണങ്ങളാലും അഡ്വ.പ്രതീഷ് പ്രഭയെ അടിമാലി ബാർ അസോസിയേഷൻ അംഗത്വത്തിൽ നിന്നും പുറത്താക്കിയതിനെതുടർന്ന് കേരള ബാർ കൗൺസിൽ മുൻപാകെയും നടപടികൾക്ക് വിധേയനായിട്ടുള്ളതാണ്.

You might also like

-