കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജിക്കത്തിലും അയോഗ്യതയിലും സ്പീക്കര്‍ എന്ത് തീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീം കോടതി

രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടി അവകാശ ലംഘനമാണെന്നും ബിജെപിയുമായി വിമത എം.എല്‍.എമാര്‍ ഗൂഢാലോചന നടത്തിയെന്നതിന് തെളിവില്ലെന്നും റോത്തഗി കോടതിയില്‍ പറഞ്ഞു.

0

കര്‍ണാടക:കര്‍ണാടകയിലെ എം.എല്‍.എമാരുടെ രാജിക്കത്തിലും അയോഗ്യതയിലും സ്പീക്കര്‍ എന്ത് തീരുമാനമെടുക്കണമെന്ന് നിര്‍ദേശിക്കാനാവില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. അയോഗ്യതക്ക് മുമ്പ് രാജിക്കാര്യം പരിഗണിക്കാനുള്ള ഭരണഘടനാബാധ്യത സ്പീക്കര്‍ക്കുണ്ടോയെന്നാണ് കോടതി പരിശോധിക്കുകയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രാജിവെക്കുക എന്നത് എം.എല്‍.എയുടെ അവകാശമാണെന്ന് വിമതര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗി വാദിച്ചു.

രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടി അവകാശ ലംഘനമാണെന്നും ബിജെപിയുമായി വിമത എം.എല്‍.എമാര്‍ ഗൂഢാലോചന നടത്തിയെന്നതിന് തെളിവില്ലെന്നും റോത്തഗി കോടതിയില്‍ പറഞ്ഞു. കര്‍ണാടകകേസില്‍ വാദം തുടരുകയാണ്.

You might also like

-