കര്‍ണാടകയില്‍ എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് മുന്നില്‍ നേരിട്ടെത്തി രാജി നല്‍കണമെന്ന് സുപ്രീം കോടതി.

സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ രാജി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 10 വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ണ്ണായക ഉത്തരവ്. വൈകീട്ട് ആറ് മണിക്ക് മുന്‍പ് എം.എല്‍.എമാര്‍ക്ക് സ്പീക്കറെ കാണാം.

0

കര്‍ണാടകയില്‍ എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് മുന്നില്‍ നേരിട്ടെത്തി രാജി നല്‍കണമെന്ന് സുപ്രീം കോടതി. രാജിക്കത്തില്‍ ഇന്ന് തന്നെ സ്പീക്കര്‍ തീരുമാനം എടുക്കണം. തീരുമാനം നാളെ കോടതിയെ അറിയിക്കണം. രാജി സമര്‍പ്പിക്കാന്‍ ഇന്ന് വൈകിട്ട് ആറ് മണി വരെ കോടതി സമയം അനുവദിച്ചു. രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയം നീട്ടിനല്‍കണമെന്ന ഗവര്‍ണറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ രാജി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി 10 വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ണ്ണായക ഉത്തരവ്. വൈകീട്ട് ആറ് മണിക്ക് മുന്‍പ് എം.എല്‍.എമാര്‍ക്ക് സ്പീക്കറെ കാണാം. അതിന് സ്പീക്കറും അവസരമൊരുക്കണം. രാജി കൈപ്പറ്റണം. പറയാനുള്ളത് കേള്‍ക്കണം. ശേഷം ഇന്ന് തന്നെ എം.എല്‍.എമാരുടെ രാജിയില്‍ തീരുമാനമെടുത്ത് നാളെയത് കോടതിയെ അറിയിക്കുകയും വേണമെന്ന് ചീഫ് ജസ്റ്റിസ് രഞജന്‍ ഗഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. എം.എല്‍.എമാര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ ഡി.ജി.പിക്കും നിര്‍‌ദ്ദേശം നല്‍കി.

You might also like

-