രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടി തെറ്റെന്ന് യെദ്യൂരപ്പ: സമ്മർദ്ദത്തിലാക്കി കാര്യം നേടാമെന്ന് കരുതെണ്ടാന്ന് സ്പീക്കർ

സുപ്രീംകോടതി കേസ് പരിഗണിക്കും. അതിന് ശേഷം എന്ത് നടപടി വേണമെന്ന് തീരുമാനിക്കാമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

0

ബെംഗളുരു: വിമതരായ 10 എംഎൽഎമാർ ചട്ടപ്രകാരം എല്ലാ രേഖകളുമായി രാജി സമർപ്പിച്ചിട്ടും അത് അംഗീകരിക്കാതിരുന്ന സ്പീക്കർ കെ ആർ രമേശ് കുമാറിന്‍റെ തീരുമാനം തെറ്റെന്ന് ബി എസ് യെദ്യൂരപ്പ പറഞ്ഞു . സ്പീക്കറും ചട്ടപ്രകാരമാണ് രാജിയെന്ന് അംഗീകരിച്ചതാണ്. ഇനി സ്പീക്കർ എന്തു നടപടിയെടുക്കുമെന്ന് എനിക്കറിയില്ല. സുപ്രീംകോടതി കേസ് പരിഗണിക്കും. അതിന് ശേഷം എന്ത് നടപടി വേണമെന്ന് തീരുമാനിക്കാമെന്നും യെദ്യൂരപ്പ വ്യക്തമാക്കി. അതേസമയം, തൽക്കാലം സുപ്രീംകോടതിയുടെ തീരുമാനം വരുന്നത് വരെ പ്രതിഷേധങ്ങൾക്കില്ലെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു

അതേസമയം, സുപ്രീംകോടതിയിൽ വേണ്ട രേഖകളെല്ലാം സമർപ്പിക്കുമെന്ന് സ്പീക്കർ കെ ആർ രമേശ് കുമാർ പറഞ്ഞു. വലിയ ആളുകൾക്കും തെറ്റുപറ്റാം. എന്നാൽ സുപ്രീംകോടതിയുടെ തീരുമാനത്തെ എല്ലാ അർത്ഥത്തിലും മാനിക്കുന്നുവെന്നും രമേശ് കുമാർ വ്യക്തമാക്കി. വിമത എംഎൽഎമാർക്ക് എന്തെങ്കിലും സമ്മർദ്ദമുണ്ടോ എന്നറിയില്ല. എന്നാൽ തനിക്ക് മേൽ ഒരു സമ്മർദ്ദവുമില്ലെന്നും രമേശ് കുമാർ.കര്‍ണാടക വിമത എംഎൽഎമാരുടെ രാജി കത്തിന്മേൽ തീരുമാനം എടുക്കണമെന്ന നിര്‍ദ്ദേശം തള്ളി സ്പീക്കര്‍ നൽകിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇന്നലെ വൈകീട്ട് ആറുമണിക്ക് എംഎൽഎമാരോട് സ്പീക്കറെ കാണാൻ കോടതി നിര്‍ദ്ദേശിച്ചിരുന്നു.

അതിനുശേഷം രാജികത്തിൽ തീരുമാനം എടുത്ത് ഇന്ന് രാവിലെ അറിയിക്കാനാണ് സ്പീക്കര്‍ക്ക് കോടതി നൽകിയ നിര്‍ദ്ദേശം. എന്നാൽ ഒരു ദിവസം കൊണ്ട് തീരുമാനം എടുക്കാൻ സാധിക്കില്ലെന്നാണ് സ്പീക്കറുടെ നിലപാട്.എംഎൽഎമാരെ അയോഗ്യരാക്കുന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനയിലാണെന്നും സ്പീക്കര്‍ ചൂണ്ടികാട്ടുന്നു. ഇക്കാര്യത്തിൽ ഇന്നത്തെ സുപ്രീംകോടതി തീരുമാനം നിര്‍ണായകമാകും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക

You might also like

-