കോടതി അലക്ഷ്യക്കേസിൽ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

കോടതി അലക്ഷ്യ കേസില്‍ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചിരുന്നു.

0

ദില്ലി: മീനാക്ഷി ലേഖി നൽകിയ കോടതി അലക്ഷ്യക്കേസിൽ രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. രാഹുൽ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന കണ്ടെത്തിയതിനെ തുടർന്നാണ് സുപ്രീം കോടതി രാഹുലിന് നോട്ടീസ് നൽകിയത്. മുപ്പതാം തീയതി കേസ് വീണ്ടു പരിഗണിക്കും

കോടതി അലക്ഷ്യ കേസില്‍ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചിരുന്നു. റഫാൽ കേസിലെ ഉത്തരവിന് ശേഷം കാവൽക്കാരൻ കള്ളനെന്ന് സുപ്രീംകോടതിക്ക് മനസ്സിലായെന്ന പ്രസ്താവനയിലായിരുന്നു രാഹുല്‍ ഗാന്ധിക്ക് എതിരെ കോടതി അലക്ഷ്യ ഹർജി. പ്രതികരണം തെരഞ്ഞെടുപ്പ് ചൂടിൽ പറഞ്ഞതെന്ന് രാഹുൽ കോടതിയില്‍ വിശദമാക്കിയിരുന്നു.

റഫാൽ പുനപരിശോധന ഹര്‍ജികൾ പരിഗണിക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ചയെ കുറിച്ച് പുറത്ത് വന്ന രേഖകൾ കൂടി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചിരുന്നു. ആ കോടതി ഉത്തരവിനോടുള്ള പ്രതികരണത്തിലാണ് കാവൽക്കാരൻ കള്ളനെന്ന് കോടതി കണ്ടെത്തിയതായി രാഹുൽ പറഞ്ഞത്..

You might also like

-