തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു

നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്. 36 വയസായിരുന്നു. ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബാള്‍ട്ടന്‍ ഹില്‍ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു

0

തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ചയാള്‍ മരിച്ചു. നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്. 36 വയസായിരുന്നു. ഇദ്ദേഹം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ബാള്‍ട്ടന്‍ ഹില്‍ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ ആത്മഹത്യ ചെയ്തിരുന്നു.

You might also like

-