ഡല്‍ഹി കലാപം കല്ലേറ് കേസില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി.
ചാന്ദ്ബാഗിലുണ്ടായ കല്ലേറ് കേസിലാണ് ഇരുവര്‍ക്കും ജാമ്യം അനുവദിക്കപ്പെട്ടത്.2020 ഫെബ്രുവരിയില്‍ പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ 53-ഓളം ആളുകള്‍ മരണപ്പെടുകയും 700-ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഡല്‍ഹി| ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറ് കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി. ഡല്‍ഹി കര്‍ക്കര്‍ഡൂമ കോടതിയുടേതാണ് വിധി. മറ്റൊരു വിദ്യാര്‍ത്ഥി നേതാവായ ഖാലിദ് സൈഫിനെയും കോടതി കുറ്റവിമുക്തനാക്കി. ചാന്ദ്ബാഗിലുണ്ടായ കല്ലേറ് കേസിലാണ് ഇരുവര്‍ക്കും ജാമ്യം അനുവദിക്കപ്പെട്ടത്.2020 ഫെബ്രുവരിയില്‍ പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ 53-ഓളം ആളുകള്‍ മരണപ്പെടുകയും 700-ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ഉമറിനെതിരെ യുഎപിഎ ചുമത്തി കേസെടുത്തത്.കലാപ ഗൂഢാലോചനക്കേസില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ രാജ്യദ്രോഹക്കുറ്റവും കൊലപാതക ശ്രമവും അടക്കം 18 വകുപ്പുകളാണ് ഖാലിദിനെതിരെ ചുമത്തിയിരുന്നത്. ഈ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇരുവര്‍ക്കും ജയില്‍ മോചിതരാകാന്‍ സാധ്യമല്ല.