പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്; കൂടുതൽ പിടിയിലായേക്കും

കൂട്ട ബലാത്സംഗം നടന്നതായും പെൺകുട്ടിയെ ചൂഷണം ചെയ്തവർ പിന്നീട് കൂടുതൽ ആളുകളെ എത്തിച്ചതായും കൈമാറാൻ ശ്രമം നടന്നതായും വിരമുണ്ട്. ഇതിനായി കുട്ടിയെ ഫേസ്ബുക്ക് ചാറ്റടക്കം കാണിച്ച് ഭീഷണിപ്പെടുത്തി. മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതോടെ നടപടി ശക്തമാക്കും

0

കണ്ണൂർ:പത്താംക്ലാസ് വിദ്യാര്‍ഥിനിയെയാണ് നാല് പേര്‍ ക്രൂരമായി പീഡിപ്പിച്ചത്. പറശ്ശിനികടവിലെ ലോഡ്ജില്‍ വെച്ച് രണ്ട്  ദിവസമായി നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. കണ്ണൂര്‍ നഗരത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി. കഴിഞ്ഞമാസം 17 നും 19 നുമാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ സുഹൃത്ത് വഴിയാണ് വിവരം പുറത്തുവന്നത്.

അതേസമയം പറശിനിക്കടവിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിൽ കൂടുതൽ പേർക്കെതിരെ പോക്സോ കേസെടുക്കും. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. ഫോൺ രേഖകളടക്കം ശഖരിച്ച പൊലീസിന് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയും ലഭിച്ചു. .

ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ചവരാണ് വർഷങ്ങളായി പെൺകുട്ടിയെ ചൂഷണം ചെയ്തത്. ഇവർ വഴി കൂടുതൽ പേരെത്തി. നിലവിൽ പറശിനിക്കടവിൽ വെച്ച് നടന്ന കൂട്ട ബലാത്സംഗത്തിലാണ് കേസുള്ളത്. പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തതോടെയാണ് കൂടുതല്‍ പേരെക്കുറിച്ച് വിവരം ലഭിച്ചത്. ഫോൺ രേഖകൾ പരിശോധിച്ചതോടെ തെളിവും ലഭിച്ചു. അറസ്റ്റ് ഉടനെയുണ്ടാകും.

പലതവണ കൂട്ട ബലാത്സംഗം നടന്നതായും പെൺകുട്ടിയെ ചൂഷണം ചെയ്തവർ പിന്നീട് കൂടുതൽ ആളുകളെ എത്തിച്ചതായും കൈമാറാൻ ശ്രമം നടന്നതായും വിരമുണ്ട്. ഇതിനായി കുട്ടിയെ ഫേസ്ബുക്ക് ചാറ്റടക്കം കാണിച്ച് ഭീഷണിപ്പെടുത്തി. മജിസ്ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതോടെ നടപടി ശക്തമാക്കും. എട്ടാം ക്ലാസ് മുതൽ പെൺകുട്ടി ചൂഷണത്തിനിരയായി. കണ്ണൂർ ജില്ലയിലുള്ളവരാണ് പ്രതികൾ. പ്രതികൾക്കായി ഇടപെടാൻ ശ്രമിച്ച രാഷ്ട്രീയ ധീനമുള്ളവർക്കെതിരെയും കേസെടുക്കും

You might also like

-