ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം:അനാവശ്യ ഹരജി നല്‍കിയതിന് 25000 രൂപ പിഴ

കോടതിയെ പബ്ലിസിറ്റിക്കായി ഉപയോഗിക്കരുത്; ശോഭ സുരേന്ദ്രന് 25000 രൂപ പിഴ .ശബരിമല വിഷയത്തില്‍ പൊലീസുകാരുടെ വീഴ്ചക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയുള്ള ദുരുദ്ദേശ പരമായ ഹരജിയാണിതെന്ന് വിമര്‍ശനം ഉന്നയിച്ചു.

0

ശബരിമല വിഷയത്തില്‍ പൊലീസ് ഇടപെടല്‍ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ച ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് രൂക്ഷ വിമര്‍ശനം. അനാവശ്യ ഹരജി നല്‍കിയതിന് 25000 രൂപ പിഴ ചുമത്താനും ഹൈക്കോടതി ഉത്തരവിട്ടു. ഹരജി പിന്‍വലിച്ച് മാപ്പ് പറയാമെന്ന ശോഭയുടെ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

കോടതിയെ പബ്ലിസിറ്റിക്കായി ഉപയോഗിക്കരുത്; ശോഭ സുരേന്ദ്രന് 25000 രൂപ പിഴ .ശബരിമല വിഷയത്തില്‍ പൊലീസുകാരുടെ വീഴ്ചക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയുള്ള ദുരുദ്ദേശ പരമായ ഹരജിയാണിതെന്ന് വിമര്‍ശനം ഉന്നയിച്ചു. ഇത്തരം അനാവശ്യ ഹർജികൾ തടയുന്നതിന് സമൂഹത്തിന് ഒരു സന്ദേശം നൽകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് 25000 രൂപ പിഴ ചുമത്താന്‍ ഉത്തരവായത്. ഹർജി പിൻവലിച്ച് നിരുപാധികം മാപ്പ് പറയാമെന്ന് ശോഭ സുരേന്ദ്രന്റെ അഭിഭാഷകൻ പറഞ്ഞങ്കിലും കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങിയ ബെഞ്ച് പിഴയോട് കൂടി ഹർജി തള്ളുകയായിരുന്നു.

You might also like

-