സര്‍ക്കാര്‍ ജീവനക്കാരുടെ സൂചന പണിമുടക്ക് ഡയസ് നോണ്‍ പ്രഖ്യപിച്ച് സംസ്ഥാന സര്‍ക്കാര്‍.
ചട്ടം ബാധകമാക്കിയതോടെ നാളെ സമരത്തിൻ്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല.
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ പ്രഖ്യാപിച്ച സൂചന പണിമുടക്കിനെ നേരിടാൻ ഡയസ് നോണ്‍ ബാധകമാക്കി . ചട്ടം ബാധകമാക്കിയതോടെ നാളെ സമരത്തിൻ്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല. ശമ്പള പരിഷ്കരണത്തിലെ അപാകതകൾക്ക് എതിരെ അധ്യാപകരും സർക്കാർ ജീവനക്കാരുമാണ് നാളെ സൂചനാ പണിമുടക്ക് നടത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് പി.മോഹൻദാസ് അധ്യക്ഷനായ ശമ്പളപരിഷ്കരണ കമ്മീഷൻ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കുറഞ്ഞ ശമ്പളം 25000-ആയി ഉയര്‍ത്തണമെന്ന് കമ്മീഷൻ ശുപാര്‍ശ ചെയ്തിരുന്നു.