സമുദ്രാതിര്‍ത്തി ലംഘിച്ചു ?7 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു.
തഞ്ചാവൂര്‍ ജില്ലയിലെ മല്ലിപ്പട്ടണം സ്വദേശികളായ റെതിനാമണി (25), മുരുകന്‍ (40), ശരവണന്‍ (25), നാഗപട്ടണം ജില്ലയില്‍ നിന്നുള്ള ഉദയ (28), ഇലക്കിയന്‍ (30), കനകരാജ് (34), കലൈദാസന്‍ (30) എന്നിവരാണ് പിടിയിലായത്
ട്രിച്ചി: 7 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കാരണത്താലാണ് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം.
തഞ്ചാവൂര്‍ ജില്ലയിലെ മല്ലിപ്പട്ടണം സ്വദേശികളായ റെതിനാമണി (25), മുരുകന്‍ (40), ശരവണന്‍ (25), നാഗപട്ടണം ജില്ലയില്‍ നിന്നുള്ള ഉദയ (28), ഇലക്കിയന്‍ (30), കനകരാജ് (34), കലൈദാസന്‍ (30) എന്നിവരാണ് പിടിയിലായത്.നെഡുന്തീവില്‍ കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തത്.മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളേയും ജാഫ്നയിലെ ഫിഷറീസ് വകുപ്പിന് കൈമാറിയിട്ടുണ്ട്. ഇവരെ പിന്നീട് കോടതിയില്‍ കോടതിയിൽ ഹാജരാക്കിയ ശേഷം ഇൻഡയിലേക്ക് തിരിച്ചയക്കും