ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ചരിത്രനേട്ടം ,ഇന്ത്യയുടെ നീരജ് ചോപ്രക്ക് സ്വര്‍ണം

ജാവലിങ് ത്രോയില്‍ ആദ്യമായാണ് ഇന്ത്യ സ്വര്‍ണം നേടുന്നത്.

0

ജകാര്‍ത്ത: ഇന്തോനേഷ്യയിലെ ജകാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രക്ക് സ്വര്‍ണം. 88.06 മീറ്റര്‍ ദൂരം കണ്ടെത്തിയ നീരജ് തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെ പുതിയ ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ചു. മൂന്നാം ശ്രമത്തിലാണ് നീരജ് റിക്കാര്‍ഡ് ദൂരം പിന്നിട്ടത്.

ജാവലിങ് ത്രോയില്‍ ആദ്യമായാണ് ഇന്ത്യ സ്വര്‍ണം നേടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും നീരജ് ചോപ്രക്ക് അഭിനന്ദനമറിയിച്ച് ട്വീറ്റ് ചെയ്തു. ഗെയിംസില്‍ ഇന്ത്യയുടെ എട്ടാം സ്വര്‍ണമാണിത്.ലോംഗ്ജംപില്‍ മലയാളി താരം നീനയും സ്റ്റീപ്പിള്‍ ചേസില്‍ സുധ സിംഗും വെള്ളിമെഡലുകള്‍ സ്വന്തമാക്കി. 6.51 മീറ്റര്‍ ചാടിയാണ് നീന വെള്ളി നേടിയത്. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് 9:40.3 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സുധ വെള്ളി സ്വന്തമാക്കി.

You might also like

-