നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി എസ്.പിക്കെതിരെ നടപടി

കേസ് വിവാദമായതിനെത്തുടർന്നു എസ് പി ക്കെതിരെ ഭരണകക്ഷിക്കുള്ളിൽ നിന്ന് തന്നെ എസ് പി ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയുണ്ടായി സി പി ഐ ജില്ലാ സെകട്ടറി എസ് പി വേണുഗോപാലിനെതിരെ അനേവഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു .

0

തിരുവനതപുരം :നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ആരോപണ വിധേയനായ ഇടുക്കി എസ്.പിക്കെതിരെ നടപടി ഉണ്ടാകും. എസ്.പിക്ക് ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതല യിൽ നിന്നും ഒഴുവാക്കാനാണ് സർക്കാർ തിരുമാനിച്ചിട്ടുള്ളത് .നെടുങ്കണ്ടം കസ്റ്റഡി മരണം സർക്കാരിന് ഏറെ ദുഷ്പേരുണ്ടാക്കിയ സാഹചര്യത്തിലാണ് എസ് പി ക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചത് . കേസ് വിവാദമായതിനെത്തുടർന്നു എസ് പി ക്കെതിരെ ഭരണകക്ഷിക്കുള്ളിൽ നിന്ന് തന്നെ എസ് പി ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയുണ്ടായി സി പി ഐ ജില്ലാ സെകട്ടറി എസ് പി വേണുഗോപാലിനെതിരെ അനേവഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു .

അതേസമയം കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ എസ്.ഐ സാബുവിന് ഹൃദയസംബന്ധമായ പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ വിഭാഗത്തില്‍ നിന്ന് ജനറല്‍ മെഡിസിന്‍ വിഭാഗത്തിലേക്ക് മാറ്റി. ഉടന്‍ ഡിസ്ചാര്‍ജ് ചെയ്യും. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് സാബുവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കേസില്‍ എസ്.ഐ, സി.പി.ഒ സജീവ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു

You might also like

-