കോതമംഗലം വീട്ടമ്മയുടെ ദുരൂഹ മരണം ബലാത്സംഗ ചെറുത്തതിനെത്തുടർന്നു

മേരി ബലാത്സംഗ ശ്രമം ചെറുത്തപ്പോൾ കയ്യിലുണ്ടായ ആയുധം ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു

0

കോതമംഗലം: കോതമംഗലത്തു വീട്ടമ്മയെ റബ്ബർ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ പണ്ഡാര സിറ്റിക്ക് സമീപം മാത്യുവിന്‍റെ ഭാര്യ മേരിയാണ് ഇന്ന് രാവിലെ വീടിനുസമീപമുള്ള റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . സംഭവവുമായി ബന്ധപ്പെട്ട് ടാപ്പിംഗ് തൊഴിലാളി കുഞ്ഞുമുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. റബർ പാലെടുക്കാന്‍ തോട്ടത്തിലേക്ക് പോയ മേരി ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് മാത്യു നടത്തിയ അന്വേഷണത്തിലാണ് തോട്ടത്തിൽ നിലത്ത് വീണനിലയിൽ മേരിയെ കണ്ടെത്തുന്നത്. കഴുത്തിൽ മുറിവേറ്റ് രക്തം വാർന്ന് അബോധാവസ്ഥയിലായിരുന്നു മേരി.

മൃതദേഹത്തിൽ ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും നഷ്ടമായില്ലെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായതോടെ കവർച്ചാ ശ്രമമല്ല കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നു. തുടർന്നാണ് തോട്ടത്തിലെ തൊഴിലാളിയായ കുഞ്ഞുമുഹമ്മദിനെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പൊലീസ് ചോദ്യം ചെയ്തത്. മേരി ബലാത്സംഗ ശ്രമം ചെറുത്തപ്പോൾ കയ്യിലുണ്ടായ ആയുധം ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. മേരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും.

You might also like

-