ഉത്തരകൊറിയക്കെതിരെ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍
ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം കൊണ്ട് ഒരിക്കലും അമേരിക്കയേയൊ ജപ്പാനെയോ ദക്ഷിണകൊറിയയെയോ ഭയപ്പെടുത്താനാകില്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ആണവകരാറിന്റെ ലംഘനമാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണമെന്ന് മൂണ്‍ ജെ ഇന്‍. അമേരിക്കക്ക് മേല്‍ സമര്‍ദ്ദം ശക്തമാക്കുകയാണ് ഇതിന് പിന്നിലെന്നും ആദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ എതിര്‍പ്പുകള്‍ അവഗണിച്ച് വീണ്ടും മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയെന്ന് കഴിഞ്ഞ ദിവസം ഉത്തരകൊറിയ സ്ഥിരീകരിച്ചിരുന്നു.
സൈനിക അഭ്യാസത്തിന്റെ ഭാഗമായി നടത്തിയ പരീക്ഷണത്തിന്റെ ഫോട്ടോകളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ദക്ഷിണ കൊറിയയും വാര്‍ത്ത സ്ഥിരീകരിച്ചു. ആണവ കരാറിന്റെ ലംഘനമാണ് ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണങ്ങളെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ പറഞ്ഞു.
അമേരിക്കയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഉപരോധം പിന്‍വലിപ്പിക്കുകയാണ് ഇതിലൂടെ ഉത്തരകൊറിയ ലക്ഷ്യമിടുന്നത്. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം കൊണ്ട് ഒരിക്കലും അമേരിക്കയേയൊ ജപ്പാനെയോ ദക്ഷിണകൊറിയയെയോ ഭയപ്പെടുത്താനാകില്ലെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം 420 കിലോമീറ്റര്‍ ദൂരപരിധിയുള്ളതും 270 കിലോമീറ്റര്‍ പരിധിയുമുള്ള രണ്ട് മിസൈലുകളാണ് ഉത്തരകൊറിയ വിജയകരമായി പരീക്ഷിച്ചത്.എന്നാല്‍ ഏത് തരത്തിലുള്ള മിസൈലുകളാണ് പരീക്ഷിച്ചതെന്ന് വ്യക്തമല്ല.