യുവസംവിധായകനെ റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

സിനിമാമേഖലയില്‍ സമീപകാലത്ത് സജീവമായ അരുണ്‍ വര്‍മയുടെ ആദ്യചിത്രമാണ് ‘തഗ് ലൈഫ്’.

0

സിനിമയുടെ റിലീസ് കാത്തിരിക്കുന്ന യുവസംവിധായകനെ റെയില്‍പ്പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മയുടെ മകന്‍ അരുണ്‍ വര്‍മ (27)യുടെ മൃതദേഹമാണ് അത്താണി ആനേടത്ത് മഹാവിഷ്ണു ശിവക്ഷേത്രത്തിന് പിന്‍ഭാഗത്തെ റെയില്‍പ്പാളത്തില്‍ കണ്ടെത്തിയത്.

സിനിമാമേഖലയില്‍ സമീപകാലത്ത് സജീവമായ അരുണ്‍ വര്‍മയുടെ ആദ്യചിത്രമാണ് ‘തഗ് ലൈഫ്’. ജൂലായില്‍ സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നു. സിനിമയോട് ഏറെ താത്പ്പര്യമുണ്ടായിരുന്ന അരുണ്‍ വര്‍മ നാലു വര്‍ഷമായി സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. വ്യാഴാഴ്ച രാത്രി അരുണ്‍ വര്‍മയെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി.

അമ്മ: ഇന്ദിരാ വര്‍മ. സഹോദരങ്ങള്‍: വിബിന്‍ വര്‍മ, അഞ്ജലി വര്‍മ. ശവസംസ്കാരം ശനിയാഴ്ച രാവിലെ 10-ന് പാറമേക്കാവ് ശ്മശാനത്തില്‍.

You might also like

-