“ഇസ്രേൽ ജനതയുടെ മാലാഖയാണ് സൗമ്യ” കോണ്‍സല്‍ ജനറല്‍ ജന്മനാട് വിടനൽകി
"സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ് സൗമ്യ .
ചുരളി /ഇടുക്കി: ഇസ്രായേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ വീട്ടിൽ ഇസ്രായേല്‍ കോണ്‍സല്‍ ജനറലെത്തി അന്തിമോപചാരമർപ്പിച്ചു. “സൗമ്യയെ മാലാഖ ആയാണ് ഇസ്രായേല്‍ ജനത കാണുന്നതെന്ന് കോണ്‍സല്‍ ജനറല്‍ പറഞ്ഞു. തീവ്രവാദ ആക്രമണത്തിന്റെ ഇരയാണ് സൗമ്യ . ഞങ്ങള്ക് സൗമയുടെ മരണം വിശ്വസിക്കാനായിട്ടില്ല വലിയ പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഇസ്രേയൽ കടന്നുപോകുന്നതെന്നും സൗമ്യയുടെ കുടുംബത്തിനൊപ്പം ഇസ്രായേല്‍ സര്‍ക്കാര്‍ ഉണ്ടാകു””മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗമ്യയുടെ മകന്‍ അഡോണിന് ഇന്ത്യയുടെയും ഇസ്രായേലിന്റെയും പതാക അടങ്ങിയ ബാഡ്ജും കോൺസൽ ജനറൽ സമ്മാനിച്ചു.
ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും. ഉച്ചക്ക് രണ്ട് മണിക്ക് ഇടുക്കി കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാണ് സംസ്‌കാരം. ശനിയാഴ്ച പുലര്‍ച്ചെ ഇസ്രയേലില്‍നിന്ന് ഡല്‍ഹിയിലെത്തിച്ച മൃതദേഹം അവിടെനിന്ന് വിമാനമാര്‍ഗമാണ് ഇന്നലെ കൊച്ചിയില്‍ എത്തിച്ചത്. സൗമ്യയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇന്നലെ രാത്രി 11.30നാണ് സൗമ്യയുടെ മൃതദേഹം കീരിത്തോട്ടിലെ വീട്ടില്‍ എത്തിച്ചത്.ഇസ്രയേലില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ച മൃതദേഹം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് ഏറ്റുവാങ്ങിയത്. ഡല്‍ഹി ഇസ്രയേല്‍ എംബസിയിലെ ചാര്‍ജ് ദ അഫയേഴ്‌സ് റോണി യദിദിയയും സൗമ്യയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. വൈദുത വകുപ്പ് മന്ത്രി എം എം മാണി കഴിഞ്ഞ ദിവസ്സം സൗമയുടെ വീട്ടിലെത്തി എല്ലാ സഹായവും വാഗ്ദാനം ചെയ്തിത്തിരുന്നു . സംസ്ഥാന സർക്കാരിന് വേണ്ടി ജില്ലാകളക്ടർ സൗമ്യയുടെ വീട്ടിലെത്തി അന്ത്യോപകരം അർപ്പിച്ചു