സുര്യനെ ലക്ഷ്യമാക്കി പാര്‍ക്കര്‍ സോളാര്‍ പ്രോബ്; കൗണ്ട്ഡൗണ്‍ ആരംഭിച്ചു

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലുള്ള 37ാം നമ്പര്‍ വിക്ഷേപണത്തറയില്‍ നിന്നാണ് വാഹനം ഉയരുക.

0

ന്യൂയോർക്ക് :മനുഷ്യ ചരിത്രത്തില്‍ ആദ്യമായി സൂര്യനെ തൊടുക എന്ന ലക്ഷ്യത്തില്‍ നാസ നിര്‍മിച്ച പാര്‍ക്കര്‍ സോളാര്‍ പ്രോബ് ശനിയാഴ്ച കുതിച്ചുയരും. ഇന്ത്യന്‍ സമയം രാത്രി 11.15നായിരിക്കും പേടകത്തിന്റെ വിക്ഷേപണം. വിക്ഷേപണത്തിനു മുന്നോടിയായുള്ള കൗണ്ട് ഡൗണ്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഒരു കാറിന്റെ വലിപ്പത്തിലുള്ള വാഹനമാണ് ഇതിന് വേണ്ടി തയാറാക്കിയിരിക്കുന്നത്. സൂര്യന്റെ അന്തരീക്ഷത്തിലേക്ക് നാല് മില്ല്യണ്‍ അടുത്ത് വരെ പാഞ്ഞു കയറാന്‍ ഇതിന് സാധിക്കും. മുന്‍പ് നിര്‍മിച്ചിട്ടുള്ള ബഹിരാകാശ വാഹനങ്ങളെ അപേക്ഷിച്ച് ചൂടും റേഡിയേഷനും താങ്ങാനുള്ള കരുത്തും ഇതിനുണ്ട്. 1.5 ബില്ല്യണ്‍ ഡോളറാണ് ഈ സൂര്യപരിവേക്ഷണത്തിന്റെ മുടക്കുമുതല്‍.

ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലുള്ള 37ാം നമ്പര്‍ വിക്ഷേപണത്തറയില്‍ നിന്നാണ് വാഹനം ഉയരുക. കനത്ത ചൂടില്‍ ഉരുകി പോകാത്ത പ്രത്യേക കവചങ്ങളാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബിനുള്ളത്. 1371 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കവചത്തിന് മേല്‍ ഉണ്ടാകുക എന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. ഇത് സൂര്യനിലേക്ക് എത്തുന്നതോടെ സൂര്യനിലെ മഹാസ്‌ഫോടനം, കോറോണയിലെ മാറ്റങ്ങള്‍ ഇവയെക്കുറിച്ചൊക്കെ പഠിക്കാന്‍ നാസയ്ക്ക് സാധിക്കും.

നമ്മുടെ കണ്ണുകളിലെത്തുന്നതിലുമധികം സങ്കീര്‍ണമാണ് സൂര്യന്‍. സൂര്യനെ കുറിച്ച് തങ്ങള്‍ ഏറെ നാളുകളായി പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇനി അതിലെ പല കാര്യങ്ങളും പ്രാവര്‍ത്തികമാക്കാന്‍ പോവുയാണെന്ന് നാസയിലെ ഹീലിയോഫിസിക്‌സ് സയന്‍സ് ഡിവിഷന്‍ അസോസിയേറ്റ് ഡയറക്ടര്‍ അലക്‌സ് യംഗ് പറഞ്ഞു. ശാസ്ത്രജ്ഞരെ കുഴക്കിയിരുന്ന സൂര്യനെ കുറിച്ചുള്ള പല സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരങ്ങള്‍ ഇതു വഴി് നടത്തുന്ന പഠനത്തിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്.

You might also like

-