മഴക്കെടുതി രാജ്‌നാഥ് സിംഗ് ഇന്ന് പ്രളയബാധിത മേഖല സന്ദര്‍ശിക്കും

ഇടുക്കി ,എറണാകുളം മേഖലകളിലെ പ്രളയം വിലയിരുത്തും.

0

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പ്രളയബാധിത മേഖല സന്ദര്‍ശിക്കും. ഉച്ചക്ക് 12.30 ന് കൊച്ചിയില്‍ എത്തുന്ന രാജ്‌നാഥ് സിംഗ് 2.30ഓടെ ഇടുക്കി ,എറണാകുളം മേഖലകളിലെ പ്രളയം വിലയിരുത്തും. പറവൂര്‍ താലൂക്കിലെ ചില ദുരിതാശ്വാസ ക്യാമ്പുകളും അദ്ദേഹം സന്ദര്‍ശിക്കും. മുഖ്യമന്ത്രി, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവരും കേന്ദ്ര മന്ത്രിയോടൊപ്പം ഉണ്ടാകും. പ്രളയമേഖലകള്‍ സന്ദര്‍ശിച്ചതിന് ശേഷം രാജ്‌നാഥ് സിങ് മുഖ്യമന്ത്രിയുമായും മറ്റ് മന്ത്രിമാരുമായും അവലോകന യോഗവും വിളിച്ചുചേര്‍ത്തിട്ടുണ്ട്.

You might also like

-