ഷാങ്ഹായ് ഉച്ചകോടിക്കിടെ ഇമ്രാന്‍ ഖാന്‍ പ്രോട്ടോക്കോള്‍ തെറ്റിച്ചതില്‍ രൂക്ഷ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ.

മറ്റ് രാഷ്ട്രനേതാക്കള്‍ എത്തിയ ചടങ്ങില്‍ അവരെ എഴുന്നേറ്റ് നിന്ന് സ്വാഗതം ചെയ്യേണ്ട രീതിയാണ് ഇമ്രാന്‍ ഖാന്‍ തെറ്റിച്ചത്.

0

ബിഷ്‌കെക്ക്: ഷാങ്ഹായ് ഉച്ചകോടിക്കിടെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രോട്ടോക്കോള്‍ തെറ്റിച്ചതില്‍ രൂക്ഷ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ. മറ്റ് രാഷ്ട്രനേതാക്കള്‍ എത്തിയ ചടങ്ങില്‍ അവരെ എഴുന്നേറ്റ് നിന്ന് സ്വാഗതം ചെയ്യേണ്ട രീതിയാണ് ഇമ്രാന്‍ ഖാന്‍ തെറ്റിച്ചത്. പാക്കിസ്ഥാന്‍ തെഹ്രിക്-ഇ-ഇന്‍സാഫ്(പി ടി ഐ) ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ പെരുമാറ്റത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വിമര്‍ശനമുയര്‍ന്നത്.

ഉച്ചകോടി നടക്കുന്ന വേദിയിലേക്ക് വിവിധ രാഷ്ട്രനേതാക്കള്‍ വരുമ്പോള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നവര്‍ എഴുന്നേറ്റ് നില്‍ക്കണമെന്നാണ് തുടര്‍ന്നുവരുന്ന രീതി. എന്നാല്‍ വേദിയിലെത്തിയ ഇമ്രാന്‍ ഖാന്‍ ഉടന്‍ തന്നെ ഇരിക്കുന്നതായും മറ്റ് നേതാക്കള്‍ കടന്നുവരുമ്പോഴും ഇരിപ്പ് തുടരുന്നതായും വീഡിയോയില്‍ കാണാം. മറ്റ് ലോക നേതാക്കള്‍ എല്ലാവരും എഴുന്നേറ്റ് നിന്ന് ഉച്ചകോടിയിലേക്ക് എത്തുന്നവരെ സ്വാഗതം ചെയ്തു. നേതാക്കളെ സ്വാഗതം ചെയ്യുന്ന ചടങ്ങിൽ മോദിയും ഷി ജിൻപിങ്ങുമൊക്കെ എഴുന്നേറ്റ് നില്‍ക്കുമ്പോൾ ഇമ്രാൻ ഇരുന്നു. പിന്നീട് സംഘാടക‍ർ ആവശ്യപ്പെട്ടപ്പോഴാണ് ഇമ്രാൻ എഴുന്നേല്‍ക്കാന്‍ തയ്യാറായത്.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വരുമ്പോള്‍ ഇമ്രാന്‍ ഖാന്‍ അവരെ അഭിവാദ്യം ചെയ്ത ശേഷം വീണ്ടും ഇരിപ്പ് തുടരുകയും ചെയ്തു. വീഡിയോ പുറത്തുവന്നതോടെ പാക്ക് പ്രധാനമന്ത്രിയുടെ പെരുമാറ്റത്തിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്.

You might also like

-