അടൂരില്‍ മൂന്ന് നഴ്‌സിംഗ് വിദ്യാര്‍ഥിനികളെ കാണാതായി

ഹോസ്റ്റല്‍ അധികൃതരാണ് വിദ്യാര്‍ഥിനികളെ ഇതുസംബന്ധിച്ച പരാതിയുമായി പൊലീസിനെ സമീപിച്ചത്.വ്യാഴാഴ്ച വൈകിട്ട് ഹോസ്റ്റലില്‍ നിന്നും മാര്‍ക്കറ്റിലേക്കു പോയ വിദ്യാര്‍ഥിനികള്‍ മടങ്ങിയെത്തിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. നിലമ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുവിനെയും ഇവര്‍ക്കൊപ്പം കാണാതായതായി സൂചനയുണ്ട്

0

പത്തനംതിട്ട: അടൂരില്‍ നിന്നും മൂന്ന് കോളജ് വിദ്യാര്‍ഥിനികളെ കാണാതായി. സ്വകാര്യ ആയുര്‍വേദ നഴ്സിംഗ് കോളേജിലെ വിദ്യാര്‍ഥിനികളയാണ് കാണാതായത്. ഒരാള്‍ പുനെ സ്വദേശിനിയാണ്. മറ്റുള്ളവര്‍ പത്തനംതിട്ട, നിലമ്പൂര്‍ സ്വദേശിനികളും. ഹോസ്റ്റല്‍ അധികൃതരാണ് വിദ്യാര്‍ഥിനികളെ ഇതുസംബന്ധിച്ച പരാതിയുമായി പൊലീസിനെ സമീപിച്ചത്.വ്യാഴാഴ്ച വൈകിട്ട് ഹോസ്റ്റലില്‍ നിന്നും മാര്‍ക്കറ്റിലേക്കു പോയ വിദ്യാര്‍ഥിനികള്‍ മടങ്ങിയെത്തിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്. നിലമ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ ബന്ധുവിനെയും ഇവര്‍ക്കൊപ്പം കാണാതായതായി സൂചനയുണ്ട്. ഇവര്‍ കേരളം വിട്ടതായി സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥാപന അധികൃതരുടേയും, പെണ്‍കുട്ടികളുടെ ബന്ധുക്കളുടേയും മൊഴിയെടുത്തു.

അതേസമയം മൂവരും പുനെ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ വീട്ടിലേക്ക് പൊയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. റെയില്‍വേ പോലീസുമായി ബന്ധപ്പെട്ട് ഇവരെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. മൂന്ന് പെണ്‍കുട്ടികളുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.

You might also like

-