ടെക്‌സസ്സില്‍ പാമ്പിന്റെ മുറിച്ചുമാറ്റിയതലയില്‍ നിന്നും കടിയേറ്റ ആള്‍ ഗുരുതരാവസ്ഥയില്‍
തലയുടെ കടിയേറ്റയാളുടെ ശരീരത്തില്‍ വിഷം വ്യാപിച്ചതോടെ സീഷര്‍ അനുഭവപ്പെട്ടു. കാഴ്ച നഷ്ടപ്പെടുകയും ഇന്റേണല്‍ ബ്ലീഡിംങ്ങ് ആരംഭിക്കുകയും ചെയ്തു
കോര്‍പ്പസ് ക്രിസ്റ്റി: വീടിന് പുറകിലുള്ള പുല്‍തകിടിയില്‍ വൃത്തിയാക്കുന്നതിനിടയിലാണ് നാലടി വലിപ്പമുള്ള ഉഗ്രവിഷമുള്ള റാറ്റില്‍ സ്‌നേക്കിനെ കണ്ടെത്തിയത്. കയ്യിലുണ്ടായിരുന്ന ഷവര്‍ ഉപയോഗിച്ച് പാമ്പിന്റെ തല അറുത്തുമാറ്റി. അറുത്തുമാറ്റിയ തല ഷവല്‍ ഉപയോഗിച്ച് കോരിയെടുക്കുവാന്‍ കുനിഞ്ഞ ജനിഫറുടെ ഭര്‍ത്താവിനെ മുകളിലേക്ക് പറന്നുയര്‍ന്ന് തല ആഞ്ഞ് കൊത്തുകയായിരുന്നു.കഴിഞ്ഞ വാരാന്ത്യമായിരുന്നു സംഭവം.
തലയുടെ കടിയേറ്റയാളുടെ ശരീരത്തില്‍ വിഷം വ്യാപിച്ചതോടെ സീഷര്‍ അനുഭവപ്പെട്ടു. കാഴ്ച നഷ്ടപ്പെടുകയും ഇന്റേണല്‍ ബ്ലീഡിംങ്ങ് ആരംഭിക്കുകയും ചെയ്തു. ഉടനെ 911 ല്‍ വിളിച്ചു എത്തിചേര്‍ന്ന പോലീസ് ഇയ്യാളെ ഹെലികോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ചു.സാധാരണ 2 മുതല്‍ 4 വരെ ആന്റിവെനം നല്‍കേണ്ട സ്ഥാനത്ത് ഭര്‍ത്താവിന് 26 ഡോസ് ആന്റിവെനം നല്‍കിയെന്ന് ജനിഫര്‍ പറഞ്ഞു.
കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലായ ഇയ്യാള്‍ ഗുരുതരാവസ്ഥയില്‍ ആണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കടുത്ത വേനല്‍ ആരംഭിച്ചതോടെ പാമ്പുകളുടെ ശല്യവും വര്‍ദ്ധിച്ചു. 6000 മുല്‍ 8000 വരെയാണ് രാജ്യത്ത് പാമ്പുകടി ഏല്‍ക്കുന്നവരുടെ എണ്ണമെങ്കിലും മരണ സംഖ്യ വളരെ കുറവാണ്. പുറത്തിറങ്ങുന്നവര്‍ വളരെ ശ്രദ്ധിക്കണമെന്ന് അനിമല്‍ ഡിപ്പാര്‍ട്ട്‌മെന്ഡറ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.