ഗൾഫിൽ ആറു മലയാളികൾകൂടി കോവിഡ് ബാധിച്ചു മരിച്ചു

സൗദിയിലെ ജിദ്ദ, ദമ്മാം, റിയാദ്, ജുബൈൽ, അൽ ഖർജ് എന്നിവിടങ്ങളിലും ദുബൈയിലുമായാണ്

0

ഗള്‍ഫില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് മലയാളികള്‍‌ കോവിഡ് ബാധിച്ച് മരിച്ചു.സൗദിയിലെ ജിദ്ദ, ദമ്മാം, റിയാദ്, ജുബൈൽ, അൽ ഖർജ് എന്നിവിടങ്ങളിലും ദുബൈയിലുമായാണ് ഇന്നലെ ആറ് മലയാളികൾ മരിച്ചത്.ആകെ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 219 ആയി. കൊല്ലം മയ്യനാട് താന്നി സ്വദേശി വിക്ടര്‍ ഷാജി എന്നയാളാണ് ദമ്മാമിൽ മരിച്ചത്. 55 വയസ്സായിരുന്നു. ഒരാഴ്ചയായി ദമ്മാം സെന്‍ട്രല്‍ ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ജിദ്ദയിൽ മരിച്ചത് കൊല്ലം വടക്കേവിള പള്ളിമുക്ക് സ്വദേശി ഞാറക്കല്‍ തെക്കേതില്‍ സൈനുല്‍ ആബിദീനാണ്. ഇദ്ദേഹത്തിന് 60 വയസ്സായിരുന്നു. ഇക്കഴിഞ്ഞ അഞ്ചാം തിയ്യതി മുതൽ ജിദ്ദ നാഷണൽ ആശുപത്രിയിൽ കോവിഡിന് ചികിത്സയിലായിരുന്നു ഇദ്ദേഹം. പാലക്കാട്‌ പള്ളിപ്പുറം പെഴുങ്കര സ്വദേശി സി.ടി സുലൈമാൻ മരിച്ചത് സൌദിയിലെ അൽ ഖർജിൽ കിംഗ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്. 63 വയസ്സായിരുന്നു അദ്ദേഹത്തിന്.

ഇന്നലെ പുലർച്ചെ ദുബൈയിൽ വെച്ചാണ് കോഴിക്കോട് നടുവണ്ണൂർ മന്ദങ്കാവിൽ കുന്നങ്കണ്ടി മേലേടുത്ത് രാമചന്ദ്രൻ മരിച്ചത്. 63 വയസ്സായിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ സാബിർ മരിച്ചത് സൌദിയിലെ റിയാദിൽ വെച്ചാണ്. രക്ഷിതാക്കള്‍ക്കൊപ്പം റിയാദിലുള്ള ഇദ്ദേഹം പ്ലസ്ടു വരെ സൌദിയിലാണ് പഠിച്ചത്. 23 വയസ്സായിരുന്നു പ്രായം.പത്തനംതിട്ട മഞ്ഞിനിക്കര സ്വദേശി വടക്കേ തോണ്ടലില്‍ ജോസ് പി മാത്യു മരിച്ചത് സൌദിയിലെ ജുബൈലിലാണ്. 57 വയസ്സായിരുന്നു ഇദ്ദേഹത്തിന്. ഇതോടെ ഗൾഫിൽ ആകെ മരിച്ച മലയാളികളുടെ എണ്ണം 219 ആയി. ഇന്നലെ മരിച്ച അഞ്ച് പേരുൾപ്പെടെ സൌദിയിൽ ഇത് വരെ മരിച്ചത് 66 മലയാളികളാണ്

You might also like

-