ക്രൂര ബലാത്സംഗത്തിന് ശേഷം മൂന്ന് സഹോദരിമാരെ കഴുത്തറുത്ത് കൊന്നു
മരിച്ച പെൺകുട്ടികൾ 10 നും 14 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ് .ദരിദ്ര കുടംബത്തിലെ ഇവരുടെ മാതാപിതാക്കൾ ജോലിക്ക് പോയസമയത്താനാണ് കൃത്യം നടന്നിട്ടുള്ളത്
പട്‌ന: ബിഹാറിലെ കതോരിയയിൽ ദരിദ്ര കുടുംബത്തിലെ മൂന്ന് സഹോദരിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മൂവരും ക്രൂരമായ ബലാത്സഗത്തിന് ഇരയായാതായി സംശയിക്കുന്നു. വീട്ടില്‍ മുതിര്‍ന്നവര്‍ ഇല്ലാത്ത സമയത്താണ് അക്രമികൾ ക്രൂരകൃത്യം ചെയ്തത്.മരിച്ച പെൺകുട്ടികൾ 10 നും 14 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ് .ദരിദ്ര കുടംബത്തിലെ ഇവരുടെ മാതാപിതാക്കൾ ജോലിക്ക് പോയസമയത്താനാണ് കൃത്യം നടന്നിട്ടുള്ളത്
പ്രതികളെ കുറിച്ച് സൂചന ലഭിച്ചുവെന്ന സൂചനകളാണ് പോലീസ് വൃത്തങ്ങൾ പറയുന്നു. കുട്ടികളുടെ മാതാവാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്.
വീട്ടിനകത്ത് നിറയെ രക്തം തളം കെട്ടി നിന്നിരുന്നു. മൂന്നുപേരെയും കൊലപ്പെടുത്തിയ അക്രമികള്‍ പുറത്തുനിന്ന് വീട് പൂട്ടിയ ശേഷമാണ് രക്ഷപ്പെട്ടത്. തലസ്ഥാനമായ പട്‌നയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെയാണ് കതോരിയ.ഇവരുടെ ശരീരത്തില്‍ വസ്ത്രമുണ്ടായിരുന്നില്ല.ബലാല്‍സംഗ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
വീട്ടുകാരുമായി ശത്രുതയുണ്ടായിരുന്ന ആരെങ്കിലുമാകും ക്രൂരകൃത്യത്തിന് പിന്നിലെന്ന് സംശയിക്കുന്നു. സംശയത്തിലുള്ള രണ്ടു പേരുടെ പേര് അമ്മ പോലീസിനോട് പറഞ്ഞു. പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.