പൊലീസിലെ ഒരുവിഭാഹം ക്രിമിനലുകൾ :കോടിയേരി

പൊലീസിലെ ഒരു വിഭാഗം ബോധപൂര്‍വ്വം പ്രശ്നമുണ്ടാക്കുന്നു; ഇത്തരക്കാര്‍ക്കെതിരെ പിരിച്ചുവിടല്‍ നടപടിയെടുക്കണം

0

കണ്ണൂർ :പൊലീസിലെ ചെറിയൊരു വിഭാഗം ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പൊലീസിലെ ഇത്തരം ക്രിമിനലുകൾക്ക് എതിരെ പിരിച്ചു വിടൽ ഉൾപ്പെടെ കർശന നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു. ചില മാധ്യമങ്ങൾക്ക് യു ഡി എഫ് ഘടക കക്ഷിയെ പോലെയാണ് പ്രവർത്തിക്കുന്നതെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഒരു തരത്തിലും മങ്ങൽ ഏറ്റിട്ടില്ല. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പോലീസ് ഇടപെടും. എന്നാൽ സർക്കാർ അത്തരം വിഷയങ്ങളോട് സ്വീകരിക്കുന്ന നിലപാടാണ് വിലയിരുത്തേണ്ടത്. വേട്ടക്കാർക്കൊപ്പം നിൽക്കുന്ന നിലപാടല്ല സംസ്ഥാന സർക്കാരിന്റേത്. അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന നിലപാടാണ്.

കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് പോലീസ് അസോസിയേഷൻ തലപ്പതുണ്ടായിരുന്ന ചിലരാണ് ഇപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. പൊലീസിലെ ചെറിയൊരു വിഭാഗം ബോധപൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ഇത്തരം ക്രിമിനലുകൾക്ക് എതിരെ സർക്കാർ പിരിച്ചു വിടൽ ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു.

യു ഡി എഫ് സർക്കാരിന്റെ കാലത്ത് പോലീസിൽ അരാജകത്വം നിലനിന്നിരുന്നു. എൽ ഡി എഫ് സർക്കാർ അത് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. പോലീസ് ആക്റ്റ് അനുസരിച്ചാണ് പോലീസ് പ്രവർത്തിക്കേണ്ടത്. അത് അനുസരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണം.

ചില മാധ്യമങ്ങളും സർക്കാരിനെതിരെ ബോധപൂർവം വാർത്തകൾ ചമക്കുന്നു. യു ഡി എഫ് ഘടക കക്ഷികളെ പോലെയാണ് ചില മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു.

You might also like

-