മരുഭൂമിയിൽ നോമ്പുതുറ ഒരുക്കി പി .എം .എഫ് മാതൃകയായി

പ്രവാസ ലോകത്താദ്യമായി മരുഭൂമിയിലെ പാവപ്പെട്ടവർക്കായി ഒരു ഇഫ്താറിന് ജനാദ്രിയ വേദിയായി

0

റിയാദ് :പ്രവാസ ലോകത്താദ്യമായി മരുഭൂമിയിലെ പാവപ്പെട്ടവർക്കായി ഒരു ഇഫ്താറിന് ജനാദ്രിയ വേദിയായി .പ്രമുഖ എഴുത്തുകാരൻ അബ്ദുൽ ലത്തീഫ് ഓമശ്ശേരിയുടെ ഖണ്ഠനാളങ്ങളിൽ നിന്നും ബാങ്കൊലി മുഴങ്ങിയപ്പോൾ  മരുഭൂമിയിൽ റേഡിയോയിലൂടെ ബാങ്ക് വിളി കേൾക്കുന്ന  ആട്ടിടയന്മാർക്കതു ജീവിതത്തിൽ പുതിയ  അനുഭവമായി മാറുകയായിരുന്നു .ജനാദ്രിയ യുടെ ഉൾ മരുപ്രദേശത്തു പ്രവാസി മലയാളി ഫെഡറേഷൻ ആട്ടിടയന്മാർക്കായി ഒരുക്കിയ ഇഫ്താർ സംഗമമാണ് മരുഭുമിയിൽ ബാങ്കൊലി മുഴങ്ങാൻ അവസരമൊരുക്കിയത് .പി .എം .എഫ് റമദാൻ കാലത്തു സൗദിയിലുടനീളം വിവിധ യൂണിറ്റുകൾ വഴി ആട്ടിടയന്മാർക്കും ഒട്ടകത്തെ മായ്ക്കുന്നവർക്കുമായി റമദാൻ കിറ്റ് വിതരണം നടത്തിയിരുന്നു .

റിയാദ് സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ഗ്ലോബൽ പ്രസിഡന്റ് റാഫി പാങ്ങോടിന്റെ നേതൃ ത്വത്തിൽ നടത്തി വരുന്ന കിറ്റ് വിതരണ യാത്രയിൽ കണ്ടു മുട്ടിയവർക്കാണ് നോമ്പ് തുറ സംഘടിപ്പിച്ചത് .200 ലധികം ആട്ടിടയന്മാർ പങ്കെടുത്ത ഇഫ്താറിൽ  കബ്സ ,ബിരിയാണി ,ഷുർബ ,പഴവർഗ്ഗങ്ങൾ ഉൾപ്പടെ  മരുഭുമിയിലെത്തിച്ചു അപൂർവ്വ വിരുന്നൊരുക്കാൻ  പ്രവർത്തകർക്ക് കഴിഞ്ഞു .കുടുംബങ്ങൾ അടക്കം 250 ലധികം പ്രവാസികൽ റിയാദിൽ നിന്നും ഈ അപൂർവ്വ നോമ്പ് തുറക്ക് എത്തി .മുതിർന്ന മാധ്യമ പ്രവർത്തകൻ ശകീബ് കൊളക്കാടൻ ,റഷീദ് ഖാസ്മി ,ഡോക്ടർ ഫുവാദ് ലത്തീഫ് ,ഡോ ഹസീന ഫുവാദ് ,ഡോ .അബ്ദുല്ല ,നവാസ് ,റസൂൽ സലാം ,ദീപക് ,അറ്റ്ലസ് മൊയ്‌ദീൻ ,സുധീർ തുടങ്ങി റിയാദിലെ സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുത്തു .റാഫി പാങ്ങോട് ,ഷിബു ഉസ്മാൻ ,ഷാജഹാൻ ചാവക്കാട് ,രാജു പാലക്കാട് ,ബിനു .കെ .തോമസ് ,സലിം വലിലാപ്പുഴ ,അസ്‌ലം പാലത്ത് ,ജോർജ്ജുകുട്ടി മാക്കുളം ,രാജേഷ് പറയങ്കുളം ,ജോൺസൻ ,സാമുവൽ ,റൗഫ് ,അലി എ .കെ .റ്റി ,നിസാർ പള്ളിക്കശേരി ,ഫൈസൽ  എന്നിവർ നേതൃത്വം കൊടുത്തു

You might also like

-