സിറോ മലബാർ സഭ സിനഡ് ഇന്നുമുതൽ

പത്തു മുതല്‍ 15വരെയാണു സിനഡ് സമ്മേളനം. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും

0

കൊച്ചി :കാക്കാനാട് മൗണ്ട് സെന്റ് തോമസിലാണ് യോഗം. 15 വരെ സമ്മേളനം നീണ്ട് നില്‍ക്കും. 58 മെത്രാന്മാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. പുതിയ രൂപതാ പ്രഖ്യാപനങ്ങള്‍, മെത്രാന്‍ നിയമനം എന്നിവ സമ്മേളനം ചര്‍ച്ച ചെയ്യും.

സീറോ മലബാര്‍ സഭയുടെ ഇരുപത്തിയെട്ടാമതു സിനഡിന്റെ ഒന്നാം സമ്മേളനത്തിനു മുന്നോടിയായി മെത്രാന്മാരുടെ ധ്യാനം തുടങ്ങി. സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഒന്‍പതു വരെ നടക്കുന്ന ധ്യാനം, റിഡംപ്റ്ററിസ്റ്റ് വൈദികനായ ഫാ. ഐവല്‍ മെന്‍ഡാന്‍സയാണു നയിക്കുന്നത്. പത്തു മുതല്‍ 15വരെയാണു സിനഡ് സമ്മേളനം. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും. സീറോ മലബാര്‍ സഭയിലെ 64മെത്രാന്മാരില്‍ 58പേര്‍ സിനഡില്‍ പങ്കെടുക്കും. അനാരോഗ്യ കാരണങ്ങളാലാണ് ശേഷിക്കുന്നവര്‍ സിനഡില്‍ പങ്കെടുക്കാത്തത്.

എറണാകുളം അതിരൂപതയിലെ ഭൂമിയിടപാടില്‍ സംഭവിച്ച സാമ്പത്തീക നഷ്ടം നികത്താന്‍ സിനഡ് ഇടപെടണമെന്നാവശ്യപ്പെട്ട് വൈദിക അല്മായ കൂട്ടായ്മ കത്ത് നല്‍കിയിരുന്നു. ആരാധനക്രമ വിവാദവും സിനഡില്‍ ചര്‍ച്ചയായേക്കും. ആരാധനക്രമ ഏകീകരണ ചര്‍ച്ചകളെ തള്ളി എറണകുളം അതിരൂപതയിലെ വൈദിക അല്‍മായ കൂട്ടായ്മ പരസ്യമായി രംഗത്തുവന്നിരുന്നു.

You might also like

-