വകുപ്പ് മാറ്റത്തില്‍ പ്രതിക്ഷേധം ; നവജോത് സിംഗ് സിദ്ധു പഞ്ചാബ് മന്ത്രിസ്ഥാനം രാജിവച്ചു

ഒരുമാസം മുന്‍പ് തദ്ദേശ വകുപ്പിന് പകരമായി ഊര്‍ജ്ജ വകുപ്പിന്റെ ചുമതല സിദ്ധുവിന് നല്‍കിയിരുന്നു. എന്നാല്‍ അത് ഏറ്റെടുക്കാന്‍ സിദ്ധു ഇതുവരെ തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചത്

0

.അമൃത്സർ: പഞ്ചാബ് മന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ നവ്‍ജോത് സിംഗ് സിദ്ദു മന്ത്രിസ്ഥാനം രാജി വച്ചു. സിദ്ദുവിനെ തദ്ദേശഭരണവകുപ്പിന്‍റെ ചുമതലയിൽ നിന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് തെരഞ്ഞടുപ്പിന് തൊട്ടുപിന്നാലെ ഒഴിവാക്കിയതുൾപ്പടെ പാർട്ടിയിലെ തമ്മിലടിയുടെ ഭാഗമായാണ് രാജി ജൂണ്‍ പത്തിന് നല്‍കിയ രാജിക്കത്ത് സിദ്ധു ഞായറാഴ്ച ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്.

ഒരുമാസം മുന്‍പ് തദ്ദേശ വകുപ്പിന് പകരമായി ഊര്‍ജ്ജ വകുപ്പിന്റെ ചുമതല സിദ്ധുവിന് നല്‍കിയിരുന്നു. എന്നാല്‍ അത് ഏറ്റെടുക്കാന്‍ സിദ്ധു ഇതുവരെ തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചത്.പഞ്ചാബിലെ നഗരമേഖലയിൽ വോട്ട് കുറഞ്ഞതിന് കാരണം തദ്ദേശഭരണവകുപ്പ് സിദ്ദു കൃത്യമായി കൈകാര്യം ചെയ്യാത്തതിനെത്തുടർന്നാണെന്ന് അമരീന്ദർ സിംഗ് നേരത്തേ ആരോപിച്ചിരുന്നു. പാർട്ടിയ്ക്ക് തിരിച്ചടിയേറ്റതിന്‍റെ ഉത്തരവാദിത്തം മുഖ്യമന്ത്രി തന്‍റെ തലയിൽ മാത്രം കെട്ടി വയ്ക്കുകയാണെന്ന് ആരോപിച്ച് സിദ്ദു തുടർച്ചയായി മന്ത്രിസഭാ യോഗങ്ങളിൽ നിന്ന് വിട്ടു നിന്നു. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാതെ പകരം അതേസമയത്ത് ഫേസ്‍ബുക്കിൽ ലൈവ് ചെയ്ത് പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് സിദ്ദുവിനെ പ്രധാനപ്പെട്ട വകുപ്പിന്‍റെ ചുമതലയിൽ നിന്ന് മുഖ്യമന്ത്രി അമരീന്ദർ സിംഗ് പുറത്താക്കിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗവും സിദ്ദു ബഹിഷ്‌കരിച്ചിരുന്നു. നഗര മേഖലകളില്‍ നിന്നാണ് പാര്‍ട്ടിക്ക് മികച്ച നേട്ടമുണ്ടായതെന്നാണ് സിദ്ദുവിന്റെ വാദം. നഗര മേഖലയിലെ 54 സീറ്റുകളില്‍ 34ഉം കോണ്‍ഗ്രസ് ജയിച്ചെന്നും തോൽവി തന്റെ തലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും സിദ്ധു ആരോപിച്ചിരുന്നു.

മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതെ ഫേസ്ബുക്കില്‍ ലൈവിലൂടെ പ്രതിഷേധമറിയിച്ചതിന് പിന്നാലെയാണ് സിദ്ദുവിനെ പ്രധാനപ്പെട്ട വകുപ്പുകളില്‍നിന്ന് അമരീന്ദര്‍ സിംഗ് പുറത്താക്കിയത്. സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗര്‍ സിദ്ദുവിന് ലോക്‌സഭാ ടിക്കറ്റ് നിഷേധിച്ചതാണ് മുഖ്യമന്ത്രിയുമായി അകല്‍ച്ചയുണ്ടാക്കിയതെന്നാണ് വിലയിരുത്തല്‍.

You might also like

-