കർഷക സമരത്തിന്റെ മറവിൽ ചെങ്കോട്ടയിൽ അക്രമം നടൻ ദീപ് സിദ്ദുവിനെ തേടി ഡൽഹി പോലീസ്

കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പ് വേളയിൽ ബി ജെ പി യുടെ മുഖ്യ തെരെഞ്ഞെടുപ്പ് പ്രചാരകനായിരുന്ന സിദ്ദു .

0

ഡൽഹി : കർഷക സമരത്തിന്റെ മറവിൽ ചെങ്കോട്ട യിൽ കടന്നുകയറി അതിക്രമം കാട്ടിയ കേസിലെ പ്രതിയായ നടൻ ദീപ് സിദ്ദുവിനെതിരെ പഞ്ചാബിൽ നാല് ഇടങ്ങളിൽഡൽഹി പൊലീസ് തിരച്ചിൽ നടത്തി . റിപ്പബ്ളിക് ദിനത്തിലെ സംഘർഷങ്ങൾക്ക് പിന്നിൽ ദീപ് സിദ്ദുവാണെന്ന് കർഷക നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. സിദ്ദുവിന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം കർഷക നേതാക്കൾ ശക്തമായി ഉന്നയിക്കുന്നുണ്ട്.കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പ് വേളയിൽ ബി ജെ പി യുടെ മുഖ്യ തെരെഞ്ഞെടുപ്പ് പ്രചാരകനായിരുന്ന സിദ്ദു .
ചെങ്കോട്ടയിലെ സംഘർഷത്തിൽ കോട്ട് വാലി സ്റ്റേഷനിൽ എടുത്ത കേസിൽ ദീപ് സിദ്ദു, ഗുണ്ടാ നേതാവ് ലക്കാ സാധന എന്നിവരെ നേരത്തെ പ്രതി ചേർത്തിരുന്നു. ചെങ്കോട്ടയിൽ കൊടി കെട്ടിയ ജുഗു രാജ് സിങ്ങിന്റെ തൻ തരനിലെ വീട്ടിലും പൊലിസ് നേരത്തെ റെയ്ഡ് നടത്തി.

റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിയ്ക്ക് ശേഷം നൂറില്‍പ്പരം കര്‍ഷകരെ കാണാതായ സംഭവം പരിശോധിക്കാന്‍ ആറംഗ സമിതി രൂപീകരിച്ചു. ട്രാക്ടര്‍ റാലിയ്ക്കിടെയുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് ശേഷം നൂറില്‍പ്പരം കര്‍ഷകരെ കാണാനില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പരാതിപ്പെട്ടിരുന്നു.ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം അറുപത്തിയെട്ടാം ദിവസത്തിലേക്ക് കടന്നു. സമരകേന്ദ്രങ്ങള്‍ക്ക് സമീപമുള്ള പ്രധാനപാതകളില്‍ പൊലീസ് വന്‍ സന്നാഹങ്ങളാണ് ഒരുക്കുന്നത്. ബാരിക്കേഡുകള്‍, മുള്ളുവേലി, കോണ്‍ക്രീറ്റ് സ്ലാബുകള്‍ എന്നിവയ്ക്ക് പുറമേ റോഡുകളില്‍ കിടങ്ങുകളും തീര്‍ക്കുന്നുണ്ട്.

അതേസമയം ട്രാക്റ്റർ റാലിക്കിടെയുണ്ടായ അക്രമങ്ങളിൽ കർഷകൻ മരിച്ച സംഭവത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചു എന്ന പരാതിയിൽ മുതിർന്ന മാധ്യമപ്രവർത്തകൻ സിദാർത്ഥ് വരദരാജനെതിരെ യുപി പൊലീസ് കേസെടുത്തു. യുപിയിലെ റാംപൂർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കർഷകൻ മരിച്ചത് വെടിയേറ്റെന്ന് ബന്ധുക്കൾ ആരോപിക്കുന്ന വാർത്ത ട്വിറ്ററിൽ പങ്കുവെച്ചതാണ് കേസിനിടയാക്കിയത്. നേരത്തെ ശശി തരൂർ, രാജ്ദീപ് സർദേസായി തുടങ്ങിയവർക്കെതിരെ ഇതേ പരാതിയിൽ കേസെടുത്തിരുന്നു.ബന്ധുക്കളുടെ പരാതി ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമ പ്രവർത്തകരുടെ ട്വിറ്റ്

You might also like

-