ഷുജാത് ബുഖാരിയുടെ കൊലപാതകം : മൂന്നു പ്രതികളേയും തിരിച്ചറിഞ്ഞു,പ്രതികൾക്ക് പാക് ബന്ധം.
പാക് ഭീകരവാദി നവേദ് ജാട്ട് ആണ് കൊലയാളി സംഘത്തിനു നേതൃത്വം നൽകിയത്.മഹാരാജ ഹരിസിംഗ് ആശുപത്രിയിൽ വച്ച് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ആളാണ് നവേദ് ജാട്ട്. ലഷ്കർ ഇ തൊയ്ബ ഭീകരനാണിയാൾ.ബുഖാരിക്കെതിരെ സ്ഥിരമായി ബ്ളോഗ് പോസ്റ്റുകൾ ഇട്ടിരുന്ന പാക് ബ്ളോഗറേയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീനഗറിൽ നിന്നുള്ള തീവ്രവാദിയായ ഇയാൾ ഇപ്പോൾ പാകിസ്ഥാനിലാണെന്നാണ് റിപ്പോർട്ട്.
ശ്രീനഗർ : റൈസിംഗ് കശ്മീർ എഡിറ്റർ ഷുജാത് ബുഖാരിയുടെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട് . ഒരു പാക് ഭീകരവാദിയുൾപ്പെടെ മൂന്നു ഭീകരരാണ് ബുഖാരിയുടെ കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയത്. തെക്കൻ കശ്മീരിൽ നിന്നുള്ളവരാണ് രണ്ടു പേർ.
പാക് ഭീകരവാദി നവേദ് ജാട്ട് ആണ് കൊലയാളി സംഘത്തിനു നേതൃത്വം നൽകിയത്.മഹാരാജ ഹരിസിംഗ് ആശുപത്രിയിൽ വച്ച് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട ആളാണ് നവേദ് ജാട്ട്. ലഷ്കർ ഇ തൊയ്ബ ഭീകരനാണിയാൾ.ബുഖാരിക്കെതിരെ സ്ഥിരമായി ബ്ളോഗ് പോസ്റ്റുകൾ ഇട്ടിരുന്ന പാക് ബ്ളോഗറേയും അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ശ്രീനഗറിൽ നിന്നുള്ള തീവ്രവാദിയായ ഇയാൾ ഇപ്പോൾ പാകിസ്ഥാനിലാണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇഫ്താര്‍ പാര്‍ട്ടിക്ക് പോകാന്‍ ഓഫീസിന് പുറത്തിറങ്ങിയ ഷുജാത് ബുഖാരിയെ ആക്രമികള്‍ വെടി വെച്ച് കൊലപ്പെടുത്തിയത്. റൈസിംഗ് കശ്മീര്‍ എഡിറ്ററായിരുന്നു ബുഖാരി. കാറിലേക്ക് കയറാന്‍ തുടങ്ങുന്നതിന് തൊട്ടു മുന്‍പ് ബൈക്കിലെത്തിയ ആക്രമികള്‍ ബുഖാരിയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു.
ഒന്നിലേറെ തവണ വെടിയേറ്റിട്ടുണ്ട്. ഷുജാത് ബുഖാരിയുടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരുന്ന രണ്ട് പോലീസുകാരും വെടിവപ്പില്‍ കൊല്ലപ്പെട്ടു. 2000 ത്തിലും ഇദ്ദേഹത്തിന് നേരെ വധശ്രമമുണ്ടായിരുന്നു. ഇതിന് ശേഷമാണ് രണ്ട് പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചത്.
സംഭവവുമായി ബന്ധമുണ്ടെന്നു കരുതുന്ന ശ്രീനഗര്‍ കനിതര്‍ സ്വദേശി സുബൈറിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു. ഇയാളിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് കരുതുന്നു